ആലപ്പുഴ ജില്ലയില്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടെത്തി

ഉപയോഗ്യശൂന്യമായ രണ്ടു ആംബുലന്‍സുകളിലാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്.

ആലപ്പുഴ ജില്ലയില്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടെത്തി

ആലപ്പുഴ ജില്ലയില്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയാണ് ആയുധങ്ങള്‍ കണ്ടതായി ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. ആശുപത്രിയില്‍ നിന്നും ചിലയാളുകള്‍ ആയുധശേഖരം കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.

സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഉപയോഗ്യശൂന്യമായ രണ്ടു ആംബുലന്‍സുകളിലാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഊര്‍ജിത അന്വേഷണമാണ് നടത്തുന്നത്.

Read More >>