അക്ഷരക്കൂട്ടം സാഹിത്യ ശില്പശാല ദുബായില്‍

'അക്ഷരക്കൂട്ടം സാഹിത്യശില്പശാല' എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംഘടിപിക്കുന്നത് സ്‌കൂളില്‍ യുഎഇ എക്‌സ്‌ചേഞ്ചിന്റെയും എന്‍എംസി ഹെല്‍ത്ത് കെയറിന്റെയും സഹകരണത്തോട് കൂടിയാണ്.

അക്ഷരക്കൂട്ടം സാഹിത്യ ശില്പശാല ദുബായില്‍

ദുബായ്: യുഎഇയുടെ വായനാ വര്‍ഷാചരണത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കേരളസാഹിത്യ അക്കാദമി ദുബായിലെ സാമൂഹികസംഘടനയായ സാന്ത്വനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 2, 3, 4 എന്നീ തീയതികളില്‍ ത്രിദിന സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു.

'അക്ഷരക്കൂട്ടം സാഹിത്യശില്പശാല' എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംഘടിപിക്കുന്നത് സ്‌കൂളില്‍ യുഎഇ എക്‌സ്‌ചേഞ്ചിന്റെയും എന്‍എംസി ഹെല്‍ത്ത് കെയറിന്റെയും സഹകരണത്തോട് കൂടിയാണ്.

ഇന്ത്യന്‍ അംബാസഡര്‍  ടി പി സീതാറാം ശില്പശാല ഉദ്ഘാടനം ചെയ്യും. സാഹിത്യഅക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തില്‍ സര്‍വ്വ എന്‍  എസ് മാധവന്‍, മധുപാല്‍, കുരീപ്പുഴ ശ്രീകുമാര്‍, കവയിത്രി ആര്‍. ലോപ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും സംവാദങ്ങളും നടത്തും. ഡോ. ശിഹാബ് ഗാനീം ഉള്‍പ്പെടെ അറബ് സാഹിത്യപ്രമുഖരും ശില്പശാലയുടെ ഭാഗമാകും.


പ്രവാസലോകത്തെ അദ്ധ്യാപക-വിദ്യാര്‍ത്ഥികള്‍, മുഖ്യധാരയിലേക്ക് എത്താന്‍ കഴിയാത്ത എഴുത്തുകാര്‍, തൊഴിലാളികള്‍ക്കിടയിലെ സര്‍ഗ്ഗവാസനയുള്ളവര്‍ ഉള്‍പ്പെടെയുള്ള സാഹിത്യകുതുകികള്‍ക്ക് കേരളസാഹിത്യ അക്കാദമിയടക്കം മുഖ്യധാരാപ്രസ്ഥാനങ്ങളുമായി ബന്ധം സുദൃഢമാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ശില്പശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും കഥ, കവിത, ലേഖനം തുടങ്ങി വിഭാഗങ്ങളില്‍ മത്സരങ്ങളും വിജയികള്‍ക്ക് അക്കാദമി പുരസ്‌ക്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് sahityasilpasaala@gmail.com എന്ന ഐഡിയിലോ 050 879 0590 , 052 799 9850 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.