'സബാഷ് നായിഡു'വില്‍ കമലഹാസനൊപ്പം അക്ഷര ഹാസനും

കമലഹാസനും ടി കെ രാജീവ്കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം 'സബാഷ് നായിഡു' ഏറെനാളായി വാര്‍ത്തകളില്‍ നിറയുകയാണ്. കമലഹാസന്‍റെ മകള്‍  ശ്രുതി ഹാസന്‍...

fghdjs

കമലഹാസനും ടി കെ രാജീവ്കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം 'സബാഷ് നായിഡു' ഏറെനാളായി വാര്‍ത്തകളില്‍ നിറയുകയാണ്. കമലഹാസന്‍റെ മകള്‍  ശ്രുതി ഹാസന്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി പ്രത്യക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. ഇപ്പോള്‍ കമലഹാസന്റെ ഇളയ മകള്‍ അക്ഷര ഹാസനും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നാണു അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നടിയായല്ല മറിച്ച് സഹ സംവിധായികയായാണ് അക്ഷര ഹാസന്‍  'സബാഷ് നായിഡു'വിന്റെ ഭാഗമാകുന്നത്. ചിത്രത്തില്‍ ടി കെ രാജീവ്‌കുമാറിനെ അസിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് അക്ഷര. 26 വര്‍ഷങ്ങള്‍ക്കു ശേഷം ടി കെ രാജീവ്കുമാറും കമലഹാസനും ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കമലഹാസന്‍ തന്നെയാണ്.

'ദശാവതാരം' എന്ന ഹിറ്റ്‌ ചിത്രത്തില്‍ കമലഹാസന്‍ തന്നെ അവതരിപ്പിച്ച പോലീസ് വേഷം ഈ ചിത്രത്തിലൂടെ അദ്ദേഹം പുനരവതരിപ്പിക്കുന്നു.  രമ്യ കൃഷ്ണയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ചിത്രത്തിലെ വില്ലന്‍ വേഷം കൈകാര്യം ചെയ്യാന്‍ മലയാള നടന്‍ സിദ്ധിക്കിനെ സമീപിച്ചിട്ടുണ്ട് എന്നും വാര്‍ത്തകളുണ്ട്.