അജിത്തും മുരുഗദോസും വീണ്ടും കൈകോര്‍ക്കുന്നു

ഇത് രണ്ടാം തവണയാണ് അജിത്തും മുരുഗദോസും ഒന്നിക്കുന്നത്. മുന്പ് 'ധീന' എന്ന മുരുഗദോസ് ചിത്രത്തില്‍ അജിത്‌ നായകനായി വേഷമിട്ടിരുന്നു

അജിത്തും മുരുഗദോസും വീണ്ടും കൈകോര്‍ക്കുന്നു

തമിഴകത്തിന്റെ പ്രിയപ്പെട്ട അജിത്തിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അജിത്ത് വീണ്ടും എ ആര്‍ മുരുഗദോസിന്റെ ചിത്രത്തില്‍ നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്.

'ഗജിനി' , 'തുപ്പാക്കി' തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ ഒരുക്കിയ എ ആര്‍ മുരുഗദോസ് 'ഗജിനി'യുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലും സ്ഥാനമുറപ്പിച്ചു കഴിഞ്ഞ സംവിധായകനാണ്. ഇത് രണ്ടാം തവണയാണ് അജിത്തും മുരുഗദോസും ഒന്നിക്കുന്നത്. മുന്പ് 'ധീന' എന്ന മുരുഗദോസ് ചിത്രത്തില്‍ അജിത്‌ നായകനായി വേഷമിട്ടിരുന്നു. അതിന് ശേഷം ചില പ്രൊജക്റ്റുകള്‍ ആലോചിച്ചിരുന്നെങ്കിലും അത് നടന്നില്ല.

ഇപ്പോള്‍  ഉദയ് നിധി സ്റ്റാലിന്‍ മുരുഗ ദോസിനു വേണ്ടി  അജിത്തിനെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്.  ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാവും എന്നാണു തമിഴ് മാധ്യമങ്ങളില്‍ നിന്നും ലഭ്യമാകുന്ന വിവരം.