ജന്മനാ കൈകളില്ലാത്ത അജയ്കുമാര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വിധിയെ തോല്‍പ്പിച്ച് നേടിയെടുത്തത് 71 ശതമാനം മാര്‍ക്ക്

പന്ത്രണ്ടാം ക്ലാസിലെ മികച്ച വിജയത്തിനു ശേഷം പഠിച്ച് എഞ്ചിനീയറാകണമെന്നാണ് അജയ് യുടെ ആഗ്രഹം. ആ ആഗ്രഹം അവന്‍ പൂര്‍ത്തീകരിക്കുമെന്ന് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സംശയമേതുമില്ല.

ജന്മനാ കൈകളില്ലാത്ത അജയ്കുമാര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വിധിയെ തോല്‍പ്പിച്ച് നേടിയെടുത്തത് 71 ശതമാനം മാര്‍ക്ക്

എഞ്ചിനീയറാകണമെന്നാണ് പതിനാറുകാരന്‍ അജയ്കുമാറിന്റെ മോഹം. അജയ് എഞ്ചിനീയര്‍ ആകുമെന്നു തന്നെയാണ് അവനെ അടുത്തറിയാവുന്നവര്‍ വിശ്വസിക്കുന്നതും. അതിനുകാരണം പന്ത്രണ്ടാം ക്ലാസില്‍ അവന്‍ നേടിയ 71 ശതമാനം മാര്‍ക്ക് മാത്രമല്ല കാരണം. വിധിയ്‌ക്കെതിരെ തലയെടുപ്പോടെ നിന്ന് പൊരുതി വിജയത്തിന്റെ ഉന്നതിയിലെത്തിയ അജയ് കുമാര്‍, ജന്മനാ കൈകളില്ലാത്ത തന്റെ അവസ്ഥയെയാണ് തോല്‍പ്പിച്ചത്.

മറ്റു കുട്ടികള്‍ക്കൊപ്പം തന്നെ വാശിയോടെ പഠിച്ച് കാല്‍കൊണ്ട് പരീക്ഷയെഴുതി അജയ് വിജയം നേടിയെടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മണിപ്പൂരി ജില്ലയിലാണ് അജയ്യുടെ കുടുംബം താമസിക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ മികച്ച വിജയത്തിനു ശേഷം പഠിച്ച് എഞ്ചിനീയറാകണമെന്നാണ് അജയ് യുടെ ആഗ്രഹം. ആ ആഗ്രഹം അവന്‍ പൂര്‍ത്തീകരിക്കുമെന്ന് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സംശയമേതുമില്ല.


''രണ്ടു കെളില്ലാതെ അജയ് എങ്ങനെ ജീവിക്കുമെന്ന ആശങ്ക അവന്റെ ജനനം മുതല്‍തന്നെ ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അവന്‍ ആ ആശങ്കയെ ദൂരീകരിച്ചു. ലക്ഷ്യമുണ്ടെങ്കില്‍ മറ്റൊന്നും തടസ്സമാകില്ലെന്ന് അവന്റെ വളര്‍ച്ച തെളിയിക്കുകയും ചെയ്തു''-അജയ്യുടെ അച്ഛനായ ദയാറാം പറയുന്നു.

അജയ് എഞ്ചിനീയറായി കുടുംബത്തിന്റെ അത്താണിയാകുമെന്നുതന്നെയാണ് ദയാറാമും സ്വപ്‌നം കാണുന്നത്.