നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇടുക്കി ജില്ലയില്‍ എഐഎഡിഎംകെ കലാപമുണ്ടാക്കാന്‍ ശ്രമക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നുവെന്നാണ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. അതിനു മുന്നോടിയായി ഭാഷാപരമായ വേര്‍തിരിവും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇടുക്കി ജില്ലയില്‍ എഐഎഡിഎംകെ കലാപമുണ്ടാക്കാന്‍ ശ്രമക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറവില്‍ ഇടുക്കി ജില്ലയില്‍ എഐഎഡിഎംകെ കലാപമുണ്ടാക്കാന്‍ ശ്രമക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആഭ്യന്തര കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നുവെന്നാണ് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. അതിനു മുന്നോടിയായി ഭാഷാപരമായ വേര്‍തിരിവും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ജില്ലാ പോലീസ് സൂപ്രണ്ട്് കെ.വി ജോസഫ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും ഡി.ജി.പിക്കും കൈമാറിയിരിക്കുകയാണ്. ജില്ലയില്‍ എഐഎഡിഎംകെയ്ക്ക സ്വാധീനമുള്ള മൂന്ന് മണ്ഡലങ്ങളില്‍ പെരുമാറ്റച്ചട്ടലംഘനം വ്യാപകമാണെന്നും ഇന്റലിജെന്‍സ് കണ്ടെത്തിയിട്ടുണ്ട്. പണവും മദ്യവും വീട്ടുപകരണങ്ങളും മറ്റ് ഇലക്ട്രോണിക് പാരിതോഷികങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി വേണമെന്നും, നടപടിയെടുത്തില്ലെങ്കില്‍ ഗുരുതരമായ ക്രമസമാധന പ്രശ്‌നം ജില്ലയിലുണ്ടാകുമെന്നും പോലീസ് പറയുന്നു. ജില്ലയിലെ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലാണ് ഇടത്, വലത്, എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം എഐഎഡിഎംകെയും സജീവമായി രംഗത്തുള്ളത്. ഇവിടെ ദ്രാവിഡ സ്ഥാനാര്‍ത്ഥികള്‍ പെരുമാറ്റച്ചട്ടം വ്യാപകമായി ലംഘിക്കുകയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്.

Read More >>