ദേവികുളത്ത് ബിജെപിയെ പിന്തള്ളി അണ്ണാ ഡിഎംകെ മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരത്ത് അണ്ണാ ഡിഎംകെ ടിക്കറ്റില്‍ മത്സരിച്ച ബിജു രമേശ് 5762 വോട്ടാണു നേടിയത്.

ദേവികുളത്ത് ബിജെപിയെ പിന്തള്ളി അണ്ണാ ഡിഎംകെ മൂന്നാം സ്ഥാനത്ത്

ദേവികുളം മണ്ഡലത്തില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ആര്‍.എം. ധനലക്ഷ്മി 11613 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. ഇവിടെ ബിജെപി സ്ഥാനാര്‍ഥി നാലാം സ്ഥാനത്തായി. തിരുവനന്തപുരത്ത് അണ്ണാ ഡിഎംകെ ടിക്കറ്റില്‍ മത്സരിച്ച ബിജു രമേശ് 5762 വോട്ടാണു നേടിയത്.

ചിറ്റൂരിലെ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി മയില്‍സ്വാമി 6212 വോട്ട് നേടി. എന്നാല്‍ ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് ചലനമുണ്ടാക്കാനായില്ല.