പേരാവൂരില്‍ ആദിവാസി കുട്ടികള്‍ മാലിന്യം ഭക്ഷിച്ചു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് കുട്ടികളുടെ മാതാവ്

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കുട്ടികളുടെ കയ്യില്‍ ചാക്ക് കൊടുത്ത് മാലിന്യം വാരാന്‍ പറയുകയായിരുന്നു എന്നും മാലിന്യം വാരുന്നതിനിടെ കുട്ടികള്‍ക്ക് കഴിക്കാന്‍ പഴം വാങ്ങി നല്‍കുകയായിരുന്നു എന്നും മാതാവ് പറഞ്ഞു.കുട്ടികള്‍ പഴം കഴിക്കുന്നതിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു

പേരാവൂരില്‍ ആദിവാസി കുട്ടികള്‍ മാലിന്യം ഭക്ഷിച്ചു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് കുട്ടികളുടെ മാതാവ്

കണ്ണൂര്‍: പേരാവൂരില്‍ തിരുവോണപ്പുറം ആദിവാസി കോളനിയിലെ പട്ടിണിയിലായ ആദിവാ സി കുട്ടികള്‍ക്ക് മാലിന്യം ഭക്ഷണമാക്കേണ്ടി വന്നു എന്ന വാര്‍ത്ത വ്യാജമായി സൃഷ്ടിച്ചതാണെന്ന് കുട്ടികളും അമ്മയും. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കുട്ടികളുടെ കയ്യില്‍ ചാക്ക് കൊടുത്ത് മാലിന്യം വാരാന്‍ പറയുകയായിരുന്നു എന്നും മാലിന്യം വാരുന്നതിനിടെ കുട്ടികള്‍ക്ക് കഴിക്കാന്‍ പഴം വാങ്ങി നല്‍കുകയായിരുന്നു എന്നും മാതാവ് പറഞ്ഞു.കുട്ടികള്‍ പഴം കഴിക്കുന്നതിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഈ സംഭവം വാര്‍ത്തയായപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തി കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് അന്വേഷിച്ചു എന്നും ആ സമയത്ത് വാര്‍ത്തയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു. കുട്ടികളും അമ്മയും ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.


പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തെ സൊമാലിയയോട് ഉപമിച്ച് വെട്ടിലായതോടെ കേരളത്തിലെ ആദിവാസികളുടെ സ്ഥിതി കാണിക്കാനായി മാലിന്യം ഭക്ഷിക്കുന്ന ഫോട്ടോ ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. അതിനിടയിലാണ് ആദിവാസി കുടുംബം തന്നെ സംഭവം നിഷേധിച്ച് രംഗത്തെത്തിയത്.