പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഏഴ് വയസ്സുകാരിയെ പട്ടിണിക്കിട്ട് ക്രൂരമായി പീഡിപിച്ച് കൊന്ന സംഭവം: പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

കേസില്‍ വിചാരണ നേരിടുന്ന ഇരുവരും ജാമ്യത്തിലിറങ്ങി മുങ്ങിയെന്നാണ് ആരോപണം. ഇരുവരേയും എത്രയും പെട്ടെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി.

പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഏഴ് വയസ്സുകാരിയെ പട്ടിണിക്കിട്ട് ക്രൂരമായി പീഡിപിച്ച് കൊന്ന സംഭവം: പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

കോഴിക്കോട്: പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച് കൊന്ന അദിതി വധക്കേസില്‍ പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. പ്രതികളായ അദിതിയുടെ പിതാവ് സുബ്രഹ്മണ്യനും രണ്ടാം ഭാര്യ ദേവിക അന്തര്‍ജനത്തിനുമെതിരെയാണ് കോടതി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേസിന്റെ സാക്ഷി വിസ്താരത്തിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ വിചാരണ നേരിടുന്ന ഇരുവരും ജാമ്യത്തിലിറങ്ങി മുങ്ങിയെന്നാണ് ആരോപണം. ഇരുവരേയും എത്രയും പെട്ടെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി.


ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.ശങ്കരന്‍ നായര്‍ മുമ്പാകെ ഇന്ന് സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് ഇവരെ കാണാതായത്. വിസ്താരം ജൂണ്‍ 13ലേക്ക് മാറ്റി വെച്ചു.

2013 ഏപ്രില്‍ 29 നാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ബിലാത്തിക്കുളം ബിഇഎം യുപി സ്‌കൂള്‍ ഒന്നാം ക്‌ളാസ് വിദ്യാര്‍ഥിനിയായിരുന്ന അതിദിയെ പിതാവും രണ്ടാനമ്മയും പട്ടിണിക്കിട്ട് പീഡിപ്പിക്കുകയായിരുന്നു. അവശയായ അദിതിയെ അരക്കുതാഴെ പൊള്ളിയ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അതിദിയുടെ സഹോദരന്‍ അരുണാണ് കേസിലെ ഒന്നാം സാക്ഷി. 45 സാക്ഷികളാണ് കേസിലുള്ളത്. അരുണും അതിദിയും പിതാവിനും രണ്ടാനമ്മ ദേവികക്കുമൊപ്പമാണ് താമസിച്ചിരുന്നത്.

സുബ്രഹ്മണ്യന്റേയും ആദ്യ ഭാര്യ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജയുടെ മകളാണ് അതിദി. ശ്രീജ ഇവര്‍ തിരുവമ്പാടിയില്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് സുബ്രഹ്മണ്യം ദേവികയെ വിവാഹം കഴിക്കുന്നത്.

Story by
Read More >>