ഇടതുപക്ഷ നേതാക്കള്‍ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ താന്‍ അവരോടൊപ്പമുണ്ടാകില്ലെന്ന് നടന്‍ മുകേഷ്

ഇടതുപക്ഷ മനസാണെങ്കിലും തനിക്ക് ചില കാര്യങ്ങളില്‍ വ്യക്തമായ അഭിപ്രായമുണ്ടെന്നും മുകേഷ് പറഞ്ഞു. ഇടതിനൊപ്പമാണെങ്കിലും ചില കാര്യങ്ങളില്‍ സ്വതന്ത്ര നിലപാടാണ് താന്‍ സ്വീകരിക്കുന്നത്- മുകേഷ് പറഞ്ഞു.

ഇടതുപക്ഷ നേതാക്കള്‍ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ താന്‍ അവരോടൊപ്പമുണ്ടാകില്ലെന്ന് നടന്‍ മുകേഷ്

ഇടതുപക്ഷ നേതാക്കള്‍ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ താന്‍ അവരോടൊപ്പമുണ്ടാകില്ലെന്ന് നടന്‍ മുകേഷ്. കൊല്ലം മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് മുകേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇടതുപക്ഷ നേതാക്കള്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍, അതിനുശേഷവും അവര്‍ ഇടതു മുന്നണിയില്‍ തുടര്‍ന്നാല്‍ ആ ഇടതുമുന്നണിയുമായി തനിക്ക് പിന്നെ ബന്ധമുണ്ാകില്ലെന്ന് മുകേഷ് പറഞ്ഞു. അങ്ങനെ തുടരുന്ന മുന്നണി ഇടതുമുന്നണിയല്ലെന്നും മുകേഷ് സൂചിപ്പിച്ചു. കശുവണ്ടി വികസനകോര്‍പ്പറേഷന്‍ അഴിമതിയില്‍ ഇടതുപക്ഷ നേതാക്കള്‍ക്കെതിരെയും ആരോപണമുണ്ടല്ലോ എന്ന ചേദ്യത്തിനായിരുന്നു മുകേഷിന്റെ മറുപടി.

ഇടതുപക്ഷ മനസാണെങ്കിലും തനിക്ക് ചില കാര്യങ്ങളില്‍ വ്യക്തമായ അഭിപ്രായമുണ്ടെന്നും മുകേഷ് പറഞ്ഞു. ഇടതിനൊപ്പമാണെങ്കിലും ചില കാര്യങ്ങളില്‍ സ്വതന്ത്ര നിലപാടാണ് താന്‍ സ്വീകരിക്കുന്നത്- മുകേഷ് പറഞ്ഞു.