ജിഷയുടെ മാതാവിന്റെ വേദന കണ്ട് പൊട്ടിക്കരഞ്ഞ് നടന്‍ ജയറാം

'പണ്ട് ഡാന്‍സില്‍ മത്സരിച്ചതിന് മോന്റെ കൈകൊണ്ട് അവള്‍ക്ക് സമ്മാനം കൊടുത്തത് ഇന്നും ഓര്‍ക്കുന്നുണ്ട്' രാജേശ്വരി ജയറാമിന്റെ കയ്യില്‍ പിടിച്ചു കരഞ്ഞപ്പോള്‍ ജയറാമും കരഞ്ഞുപോയി.

ജിഷയുടെ മാതാവിന്റെ വേദന കണ്ട് പൊട്ടിക്കരഞ്ഞ് നടന്‍ ജയറാം

ജിഷയുടെ മാതാവിന്റെ വേദന കണ്ട് പൊട്ടിക്കരഞ്ഞ് നടന്‍ ജയറാം. മരിച്ച ജിഷയുടെ മാതാവ് രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് ജയറാമിന്റെ സങ്കടം നിയന്ത്രണം വിട്ടത്.

'പണ്ട് ഡാന്‍സില്‍ മത്സരിച്ചതിന് മോന്റെ കൈകൊണ്ട് അവള്‍ക്ക് സമ്മാനം കൊടുത്തത് ഇന്നും ഓര്‍ക്കുന്നുണ്ട്' രാജേശ്വരി ജയറാമിന്റെ കയ്യില്‍ പിടിച്ചു കരഞ്ഞപ്പോള്‍ ജയറാമും കരഞ്ഞുപോയി. ജയറാമിനൊപ്പം എംഎല്‍എ സാജുപോളും ഉണ്ടായിരുന്നു.

തന്റെ നാടായ പെരുമ്പാവൂരില്‍ നടന്ന സംഭവം തന്നെ ഞെട്ടിച്ചുവെന്നും ജയറാം പ്രതികരിച്ചു. ഒരമ്മയ്ക്കും ഇനി ഇങ്ങനെ വേദനിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് ജയറാം പറഞ്ഞു. യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു ജയറാം ആവശ്യപ്പെട്ടു.

വിടിനു വെളിയിലിറങ്ങി മാധ്യമപ്രവര്‍ത്തകരോട് ആ വിവരങ്ങള്‍ പറയുമ്പോഴും അദ്ദേഹം വിതുമ്പി.

Read More >>