മോഹന്‍ലാലിനും ദിലീപിനും പിന്നാലെ ഗണേഷ്‌കുമാറിന് പിന്തുണയുമായി നടന്‍ അശോകനും

മലയാള സിനിമയുടെ പുരോഗതിക്ക് സിനിമാ വകുപ്പ് മന്ത്രി എന്ന നിലയില്‍ ഒരുപാട് സഹായം ചെയ്ത ആളാണ് ഗണേഷെന്നും അങ്ങനെയൊരാള്‍ക്കെതിരേ സിനിമാ ലോകത്ത് നിന്നുതന്നെ മറ്റൊരാള്‍ മത്സരിക്കാന്‍ തയ്യാറായത് ധാര്‍മ്മികത ഇല്ലാത്ത നടപടിയാണെന്നും അശോകന്‍ പറഞ്ഞു.

മോഹന്‍ലാലിനും ദിലീപിനും പിന്നാലെ ഗണേഷ്‌കുമാറിന് പിന്തുണയുമായി നടന്‍ അശോകനും

മോഹന്‍ലാലിനും ദിലീപിനും പിന്നാലെ പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗണേഷ്‌കുമാറിന് പിന്തുണയുമായി നടന്‍ അശോകനും രംഗത്തെത്തി. പട്ടാഴിയിലെ പ്രചരണവേദിയിലാണ് അശോകന്‍ എത്തിയത്. മലയാള സിനിമയുടെ പുരോഗതിക്ക് സിനിമാ വകുപ്പ് മന്ത്രി എന്ന നിലയില്‍ ഒരുപാട് സഹായം ചെയ്ത ആളാണ് ഗണേഷെന്നും അങ്ങനെയൊരാള്‍ക്കെതിരേ സിനിമാ ലോകത്ത് നിന്നുതന്നെ മറ്റൊരാള്‍ മത്സരിക്കാന്‍ തയ്യാറായത് ധാര്‍മ്മികത ഇല്ലാത്ത നടപടിയാണെന്നും അശോകന്‍ പറഞ്ഞു.


ധാര്‍മ്മികത നോക്കുയാണെങ്കില്‍ ഗണേഷ്‌കുമാറിന് എതിരെ സിനിമാ രംഗത്തു നിന്നുള്ള ഒരാള്‍ മത്സരിച്ചതിലും ധാര്‍മ്മികതയില്ല. പത്തനാപുരത്ത് താന്‍ എത്തിയതിനെ രാഷ്ട്രീയമായി കാണേണ്ട്. അത് സ്നേഹബന്ധം കൊണ്ടും സിനിമയ്ക്കായി അദ്ദേഹം ചെയ്ത കാര്യങ്ങളോടുള്ള കടപ്പാട് കൊണ്ടുമാണ്- അശോകന്‍ പറഞ്ഞു.

ഇന്നലെ ഗണേഷ് കുമാറിന്റെ പ്രചരണവേദിയില്‍ മോഹന്‍ലാല്‍ എത്തിയതിനെത്തുടര്‍ന്നുണ്ടായ വിവാദത്തിനു പിറകേ ദിലീപും ഗണേഷിനെ കാണാന്‍ എത്തിയിരുന്നു.