" രാസാലി പന്തയമാ.." ; ഗൌതം മേനോന്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

" രാസാലി.." എന്ന് തുടങ്ങുന്ന ഗാനം ഇന്നലെ വൈകിട്ട് ഗൌതം മേനോന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഗാനം രചിച്ചിരിക്കുന്നത് താമരയും ആലപിച്ചിരിക്കുന്നത് സത്യപ്രകാശും സാഷാ തിരുപ്പതിയും ചേര്‍ന്നാണ്.

" രാസാലി പന്തയമാ.." ; ഗൌതം മേനോന്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ഗൌതം മേനോന്‍-ചിമ്പു-എ ആര്‍ റെഹ്മാന്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രം 'അച്ചം യെന്പതു മഡമയിടാ'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. " രാസാലി.." എന്ന് തുടങ്ങുന്ന ഗാനം ഇന്നലെ വൈകിട്ട് ഗൌതം മേനോന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഗാനം രചിച്ചിരിക്കുന്നത് താമരയും ആലപിച്ചിരിക്കുന്നത് സത്യപ്രകാശും സാഷാ തിരുപ്പതിയും ചേര്‍ന്നാണ്.

ചിത്രത്തിലെ ഇതിനുമുന്‍പ് പുറത്തിറങ്ങിയ ഗാനങ്ങളായ 'തള്ളിപോഗാതേ.." , "ഷോക്കാലി.." തുടങ്ങിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. എ ആര്‍ റെഹ്മാനും ഗൌതം മേനോനും മുന്പ് ഒന്നിചിട്ടുള്ളത് ചിമ്പുവും ത്രിഷയും നായികാ നായകന്മാരായ  'വിണ്ണയ് താണ്ടി വരുവായ' എന്ന ചിത്രത്തിലാണ്. ചിത്രം സൂപ്പര്‍ഹിറ്റ് ആയതിനുപിന്നില്‍ അതിലെ മനോഹരമായ ഗാനങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തെപ്പറ്റിയും പ്രതീക്ഷകള്‍ ഏറെയാണ്‌.


മഞ്ജിമ മോഹന്‍ നായികയാകുന്ന 'അച്ചം യെന്പതു മഡമയിടാ'യില്‍ ഡാനിയല്‍ ബാലാജി, സതീഷ്‌ കൃഷ്ണന്‍, ബാബ സീഗള്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഗൌതം മേനോന്‍റെ തന്നെ നിര്‍മ്മാണ കമ്പനിയായ ഫോട്ടോണ്‍ ഖട്ടാസ് നിര്‍മ്മിക്കുന്ന ചിത്രം ജൂലൈ 15-ന് തീയറ്ററുകളില്‍ എത്തും.