ഗൗതം മേനോന്‍- എ ആര്‍ റെഹ്മാന്‍- ചിമ്പു ചിത്രത്തിലെ പുതിയ ഗാനം കാണാം

'അച്ചം യെമ്പത് മടമയിടാ' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'ഷോക്കാലി'യുടെ ടീസര്‍ റിലീസ് ചെയ്തു

ഗൗതം മേനോന്‍- എ ആര്‍ റെഹ്മാന്‍- ചിമ്പു ചിത്രത്തിലെ പുതിയ ഗാനം കാണാം

സൂപ്പര്‍ ഹിറ്റായ 'വിണ്ണൈത്താണ്ടി വരുവായാ'ക്ക് ശേഷം  ഗൗതം മേനോന്‍-ചിമ്പു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 'അച്ചം യെമ്പത് മടമയിടാ' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'ഷോക്കാലി'യുടെ ടീസര്‍ റിലീസ് ചെയ്തു. ടീസര്‍ യുവാക്കള്‍ക്കിടയില്‍ വൈറല്‍ ആയി മുന്നേറുകയാണ്. വിഗ്നേഷ് ശിവന്‍, എഡികെ എന്നിവര്‍ ചേര്‍ന്നാണ് ഈ റാപ്പ് ട്രാക്കിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് എ ആര്‍ റെഹ്മാന്‍ ആണ്. വിണ്ണൈത്താണ്ടി വരുവായാ'യുടെ വിജയത്തില്‍ ആ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. അതുകൊണ്ട് തന്നെ പുതിയ ചിത്രം വരുമ്പോള്‍ റെഹ്മാന്‍റെ ഈണങ്ങള്‍ക്കുമായാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ ആദ്യം റിലീസ് ചെയ്ത  'തള്ളി പോഗാതെ..' എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.


ചിത്രത്തില്‍ മഞ്ജിമയാണ് ചിമ്പുവിന്റെ നായികാ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രം ഒരു റോഡ്‌ മൂവി ആയിരിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.