കണ്ണൂരില്‍ വാഹനാപകടം: മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ കര്‍ണാടക അതിര്‍ത്തിയിലെ പെരുമ്പാടിയിലായിരുന്നു അപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വടകര എം.എച്ച് ഇ.എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് മരിച്ച മൂന്ന് പേരും. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്.

കണ്ണൂര്‍: വടകരയില്‍ നിന്ന് കുടകിലേക്ക് വിനോദയാത്ര പോയ സംഘം കണ്ണൂരില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. തിക്കോടി സ്വദേശികളായ ആഷിഖ് (19) മിനാസ്(19) യാസിന്‍ (18) എന്നിവരാണ് മരിച്ചത്.

ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ കര്‍ണാടക അതിര്‍ത്തിയിലെ പെരുമ്പാടിയിലായിരുന്നു അപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വടകര എം.എച്ച് ഇ.എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് മരിച്ച മൂന്ന് പേരും. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്.

ചെക്ക്പോസ്റ്റിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിയുകയായിരുന്നു. പരിക്കേറ്റവരെ വിരാജ്‌പേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാനായത്.

Story by
Read More >>