"എം സ്വരാജ് ജയിക്കേണ്ടത് കേരളത്തിന്‍റെ ആവശ്യം": ആഷിക് അബു

'സ്വരാജ്എന്ന യുവനേതാവ് പതിറ്റാണ്ടുകളുടെ ചരിത്രമുള്ള വലിയ രാഷ്ട്രീയ നേതാവിനോട് മത്സരിച്ച് ജയിക്കുന്ന കാഴ്ച മെയ് 19ന് കേരളം ഒട്ടാകെ കാണേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്.

"എം സ്വരാജ് ജയിക്കേണ്ടത് കേരളത്തിന്‍റെ ആവശ്യം": ആഷിക് അബു

തൃപ്പുണിത്തുറ: കേരളം ഏറ്റവും അധികം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പ് നടക്കുന്നത് തൃപ്പുണിത്തുറയിലെന്ന് സംവിധായകന്‍ ആഷിക് അബു. ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച കോണ്‍ഗ്രസ് മന്ത്രി കെ. ബാബുവും ഡിവൈഎഫ്ഐ നേതാവ് എം സ്വരാജും തമ്മിലാണ് ഇവിടെ മത്സരം.

'സ്വരാജ്എന്ന യുവനേതാവ് പതിറ്റാണ്ടുകളുടെ ചരിത്രമുള്ള വലിയ രാഷ്ട്രീയ നേതാവിനോട് മത്സരിച്ച് ജയിക്കുന്ന കാഴ്ച മെയ് 19ന് കേരളം ഒട്ടാകെ കാണേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്.' എന്നാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

ഇതേ കാര്യം പറഞ്ഞു കൊണ്ടുള്ള വീഡിയോയും ആഷിക് അബു തന്റെ സ്വകാര്യ അക്കൗണ്ടില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.