ശ്രീലങ്കയില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 71 ആയി

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും മറ്റുമുള്ള സഹായങ്ങള്‍ നല്‍കുന്നതിനുമായി രാജ്യത്തെ മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. 375,604 ഓളം പേര്‍ ഭവനരഹിതരായതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ശ്രീലങ്കയില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 71 ആയി

കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം 71 ആയി. 127 പേരെ കാണാതായതായും ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 25 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് ശ്രീലങ്കയില്‍ പെയ്തത്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ സഹായഹസ്തവുമായി ശ്രീലങ്കയിലേക്ക് തിരിച്ചിട്ടുണ്ട്.

കൊളംബോയില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള കെഗല്ലെ ജില്ലയിലെ സിരിപുര, പല്ലെബാഗെ, ഇലാജിപ്തിയ ഗ്രാമങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. കെഗല്ലെയിലെ അരനായക ഗ്രാമത്തിലെ 127 പേരെ കാണാതായതായി ദേശീയ ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും മറ്റുമുള്ള സഹായങ്ങള്‍ നല്‍കുന്നതിനുമായി രാജ്യത്തെ മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. 375,604 ഓളം പേര്‍ ഭവനരഹിതരായതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി 300 സൈനികരെ നിയോഗിച്ചിട്ടുണ്ട്. കനത്ത മഞ്ഞും വൈദ്യുതിയുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Read More >>