രാജസ്ഥാനിലെ അജ്മീര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ അഞ്ച് നവജാത ശിശുക്കള്‍ മരിച്ചു

അഞ്ച് ദിവസം പ്രായമായ ശിശുക്കളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഇതില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാള്‍ വെന്റിലേറ്ററില്‍ ആയിരുന്നു. കുട്ടികള്‍ എല്ലാവരും ഗുരുതരാവസ്ഥയിലാണെന്നും ഇവര്‍ക്ക് രണ്ടര കിലോഗ്രാമില്‍ താഴെ മാത്രം ഭാരമേ ഉണ്ടായിരുന്നുള്ളൂ എന്നും ശിശുരോഗ വിഭാഗം പ്രൊഫസര്‍ ബി എസ് കര്‍ണാവത് പറഞ്ഞു.

രാജസ്ഥാനിലെ അജ്മീര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ അഞ്ച് നവജാത ശിശുക്കള്‍ മരിച്ചു

അജ്മീര്‍: രാജസ്ഥാനിലെ അജമീര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ അഞ്ച് നവജാത ശിശുക്കള്‍ കൊല്ലപ്പെട്ടു. മാസം തികയാതെ ജനിച്ച ശിശുക്കളാണ് മരിച്ചത്. ഇവര്‍ക്ക് ശ്വാസ കോശ സംബന്ധമായ പ്രശ്‌നം ഉണ്ടായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.നവജാത ശിശുക്കള്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിച്ചു.

അഞ്ച് ദിവസം പ്രായമായ ശിശുക്കളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഇതില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാള്‍ വെന്റിലേറ്ററില്‍ ആയിരുന്നു. കുട്ടികള്‍ എല്ലാവരും ഗുരുതരാവസ്ഥയിലാണെന്നും ഇവര്‍ക്ക് രണ്ടര കിലോഗ്രാമില്‍ താഴെ മാത്രം ഭാരമേ ഉണ്ടായിരുന്നുള്ളൂ എന്നും ശിശുരോഗ വിഭാഗം പ്രൊഫസര്‍ ബി എസ് കര്‍ണാവത് പറഞ്ഞു.

പ്രഥമദൃഷ്ട്യാ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ കളക്ടര്‍ ഗൗരവ് ഗോയല്‍ പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ചികിത്സയ്ക്ക് ഉപയോഗിച്ച മരുന്നുകള്‍ പരിശോധിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശശുക്കളുടെ നില അതീവ ഗുരുതരമായിരുന്നു എന്നും മരണത്തില്‍ അസ്വാഭാവികത ഒന്നും തന്നെ ഇല്ലെന്നും ആരോഗ്യമന്ത്രി അനിത ഭാദേല്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു.സീനിയര്‍ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെ്ന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.ഭില്‍വാര,പാലി,ബേവാര്‍ എന്നിവിടങ്ങളില്‍ നിന്നു പോലും ചികിത്സയ്ക്കായി ആളുകള്‍ എത്തുന്ന ആശുപത്രിയാണ് അജ്മീറിലേത്. എന്നിട്ടും മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഇല്ലാത്തത് അനാസ്ഥയാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Story by