കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ചെങ്ങളായി കോട്ടപ്പുറം സ്വദേശി മുരളീധരന്റെ മക്കളായ അതുല്‍ കൃഷ്ണ ,അമല്‍ കൃഷ്ണ , ഹനീഫയുടെ മകന്‍ ഹാഫിസ് എന്നിവരാണ് മരിച്ചത്. മൂന്നു മണിയോടെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്.

കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: ശ്രീകണ്ഠാപുരം ചെങ്ങളായി പുഴയില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചെങ്ങളായി കോട്ടപ്പുറം സ്വദേശി മുരളീധരന്റെ മക്കളായ അതുല്‍ കൃഷ്ണ ,അമല്‍ കൃഷ്ണ , ഹനീഫയുടെ മകന്‍ ഹാഫിസ് എന്നിവരാണ് മരിച്ചത്.  മൂന്നു മണിയോടെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്.

കുളിക്കാനെത്തിയ ഇവര്‍  ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന നാലാമന്‍ ബഹളംവെച്ചാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. ശ്രീകണ്ഠാപുരം പൊലീസും അഗ്‌നിശമനസേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. അതുല്‍ കൃഷ്ണ സംഭവസ്ഥലത്തും അമലും ഹാഫിസും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

Story by
Read More >>