തായ്‌ലന്റില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപ്പിടിച്ച് 18 പെണ്‍കുട്ടികള്‍ മരിച്ചു

5 വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള 38 വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. നിരവധി കുട്ടികളെ കാണാതായിട്ടുണ്ട്.

തായ്‌ലന്റില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപ്പിടിച്ച് 18 പെണ്‍കുട്ടികള്‍ മരിച്ചു

ബാങ്കോക്: തായ്‌ലന്റില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപ്പിടിച്ച് 18 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.

ഗോത്രവര്‍ഗക്കാരായ കുട്ടികള്‍കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനായി സ്ഥാപിച്ച സ്‌കൂളിലാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല. സ്‌കൂളിലെ 60 ശതമാനം വിദ്യാര്‍ത്ഥികളും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.

ഉത്തര തായ്‌ലന്‍ഡിലെ ചിയാങ് റായ് മേഖലയിലെ ക്രിസ്ത്യന്‍ സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്. 5 വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള 38 വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. നിരവധി കുട്ടികളെ കാണാതായിട്ടുണ്ട്.

അഗ്നിബാധ നിയന്ത്രണവേധയമാക്കി. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Story by
Read More >>