പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് മകനുവേണ്ടി വോട്ട് ചോദിച്ച് ജാനകി

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാറിനെതിരേ സ്വന്തം സഹോദരന്‍ എം.വി. ഗിരീഷ്‌കുമാര്‍ രംഗത്ത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിയെ സന്ദര്‍ശിച്ചു...

പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് മകനുവേണ്ടി വോട്ട് ചോദിച്ച് ജാനകി

31-1459401172-mvnikeshkumar-02

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാറിനെതിരേ സ്വന്തം സഹോദരന്‍ എം.വി. ഗിരീഷ്‌കുമാര്‍ രംഗത്ത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിയെ സന്ദര്‍ശിച്ചു പിന്തുണയറിയിച്ച ഗിരീഷ് കുമാര്‍ പാപ്പിനിശേരി മാങ്കടവില്‍ നടന്ന യുഡിഎഫ് കുടുംബ യോഗത്തിലും പങ്കെടുത്തു.

എംഎല്‍എയെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും സമൂഹത്തിനായി മികച്ച പ്രവര്‍ത്തനമാണു ഷാജി നടത്തുന്നതെന്നു പറഞ്ഞ ഗിരീഷ്‌കുമാര്‍ ഷാജിയെ തനിക്കു നേരിട്ടറിയാമെന്നും ഷാജിയുടെ വിജയം അഴീക്കോടിന് അനിവാര്യമാണെന്നും സൂചിപ്പിച്ചു.


സ്വന്തം അച്ഛനെ വിറ്റ് കാശാക്കിയവനാണു നികേഷെന്നും ഗിരീഷ് തുറന്നടിച്ചു. നേരത്തെ എം.വി ആറിന്റെ സഹോദരി ലക്ഷ്മിയും കെ.എം. ഷാജിക്കു പിന്തുണ അറിയിച്ചിരുന്നു. എം.വി. രാഘവന്റെ സിഎംപി പിളര്‍ന്നപ്പോള്‍ ഗിരീഷ്‌കുമാര്‍ യുഡിഎഫിനൊപ്പം നിന്ന സി.പി. ജോണ്‍ വിഭാഗത്തിലാണു നിലയുറപ്പിച്ചത്.

എന്നാല്‍ പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് വീടുവീടാനന്തരം കയറി എം.വി. രാഘവന്റെ പത്‌നിയും നികേഷിന്റെ അമ്മയുമായ ജാനകി മകനുവേണ്ടി വോട്ടഭ്യര്‍ഥിച്ചു. മകനുവേണ്ടി വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് എംവി രാഘവന്റെ പ്രിയതമ വോട്ട് അഭ്യര്‍ത്ഥിക്കുന്നത്.

അഴീക്കോട് പഞ്ചായത്തിലെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ ജാനകിക്കൊപ്പം നികേഷിന്റെ സഹോദരങ്ങളായ രാജേഷ്, ഗിരിജ, ഭാര്യ റാണി, മക്കള്‍ എന്നിവരുമുണ്ടായിരുന്നു.