യുഡിഎഫ് സര്‍ക്കാര്‍ കാലം അവസാനക്കുമ്പോള്‍ 108 ആംബുലന്‍സുകളില്‍ പകുതിയില്‍ കൂടുതലും കട്ടപ്പുറത്ത്; എല്‍ഡിഎഫ് മന്ത്രിസഭയില്‍ പ്രതീക്ഷയര്‍പ്പിച്ച് ആരോഗ്യമേഖല

കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭ കേരളത്തില്‍ നടപ്പിലാക്കിയ പ്രധാന വികനങ്ങളിലൊന്നാണ് 108 ആംബുലന്‍സ് സര്‍വ്വീസ്. ഇത്തവണ അത് ഒന്നുകൂടി നടപ്പിലാക്കേണ്ട അവസ്ഥയിലാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍.

യുഡിഎഫ് സര്‍ക്കാര്‍ കാലം അവസാനക്കുമ്പോള്‍ 108 ആംബുലന്‍സുകളില്‍ പകുതിയില്‍ കൂടുതലും കട്ടപ്പുറത്ത്; എല്‍ഡിഎഫ് മന്ത്രിസഭയില്‍ പ്രതീക്ഷയര്‍പ്പിച്ച് ആരോഗ്യമേഖല

അപകട മേഖലകളിലേക്ക് ഓടിയെത്തുന്ന 108 ആംബുലന്‍സുകളുടെ സൈറന്‍ ശബ്ദം അവസാനിക്കുകയാണോ? അതിനാണ് സാധ്യതയെന്നാണ് ഇപ്പോഴുള്ള സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഫിറ്റ്‌നസ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പില്‍ കയറിയ ആംബുലന്‍സുകള്‍ ഒന്നും തിരിച്ചിറങ്ങുന്നില്ലെന്നും ബാക്കിയുള്ളവ വര്‍ക്ക്‌ഷോപ്പിലേക്ക് കയാറാന്‍ തയ്യവാറെടുക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന 25 ആംബുലന്‍സുകളില്‍ 16 എണ്ണം കൊച്ചുവേളിയിലെ സ്വകാര്യ വര്‍ക്ക്‌ഷോപ്പില്‍ കിടക്കുകയാണ്. അധികൃതരുടെ അലംഭാവം കാരണം വര്‍ക്ക്‌ഷോപ്പില്‍ കയറിയ ആംബുലന്‍സുകളൊന്നും പുറത്തിറങ്ങിയിട്ടില്ല. ആലപ്പുഴ ജില്ലയിലെ 18 ആംബുലന്‍സുകളില്‍ എട്ടെണ്ണവും വര്‍ക്ക്‌ഷോപ്പില്‍ മോചനവും കാത്ത് കിടക്കുന്നു. പകുതിയില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ അകത്തുകിടക്കുന്ന സാഹചര്യത്തില്‍ ബുദ്ധിമുട്ടേറയും അപകടങ്ങളിലും അമറ്റ് അത്യാവശ്യ ഘട്ടങ്ങളിലും പെട്ടുപോകുന്ന പൊതുജനങ്ങളാണ്.


ആംബുലന്‍സുകളിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളവും ലഭിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നുള്ള അലംഭാവമാണ് ആംബുലന്‍സുകള്‍ പുറത്തിറങ്ങാത്തതിന് കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. വാഹനങ്ങള്‍ അറ്റകക്കുറ്റപ്പണികള്‍ നടത്തുവാനുള്ള നടപടി ക്രമങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല എന്നുള്ളതാണ് കാരണം. മാത്രമല്ല ഇത്രയും വാഹനങ്ങള്‍ ഒരുമിച്ച് അറ്റക്കുറ്റപണികള്‍ ചെയ്യുവാനുള്ള കാലതാമസവും നേരിടുന്നുണ്ട്.

കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭ കേരളത്തില്‍ നടപ്പിലാക്കിയ പ്രധാന വികനങ്ങളിലൊന്നാണ് 108 ആംബുലന്‍സ് സര്‍വ്വീസ്. ഇത്തവണ അത് ഒന്നുകൂടി നടപ്പിലാക്കേണ്ട അവസ്ഥയിലാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍. അന്ന് പൈലറ്റ് പ്രോജക്ടായി സംസ്ഥാന ജില്ലയില്‍ ആരംഭിച്ച പദ്ധതി വിജയം കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴയിലേക്കു കുടി വ്യാപിപ്പിക്കുകയായിരുന്നു. സൗജന്യ നിരക്കില്‍ അടിയന്തിര വൈദ്യ സഹായം എത്തിച്ചുകൊണ്ടിരുന്ന 108 ആംബുലന്‍സിനെ അതിനുശേഷം വന്ന യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചതായാണ് ആക്ഷേപം.

108 സര്‍വ്വീസിന്റെ നിലവാരം കുറഞ്ഞതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് 2015 ജൂണ്‍ 15 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ആംബുലന്‍സ് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. കെഎംഎസ്‌സിഎല്ലിനും നാഷണല്‍ ഹെല്‍ത്ത് മിഷനുമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കിയത്. എന്നാല്‍ അതിനുശേഷം ആംബുലന്‍സുകളുടേയും ജീവന്‍രാക്ഷാ പകരണങ്ങളുടെയും അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാതെയാകുകയായിരുന്നു. മാത്രമല്ല അത്യാവശ്യ ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് 108 ആംബുലന്‍സിന്റെ സേവനം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Read More >>