കൊടുംക്രൂരതയ്ക്ക് ലഭിച്ച വിധി - 35 കാരിയായ ലേയ്നിന്100 വര്‍ഷത്തെ കഠിന തടവ്‌

കൊലപാതക ശ്രമത്തിന് 48 വർഷവും, ഗർഭിണിയായ സ്ത്രീയെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത തെറ്റിന് 52 വർഷവും...  ആകെ 100 വർഷത്തെ തടവ് ജീവിതമാണ് ലോസ്...

കൊടുംക്രൂരതയ്ക്ക് ലഭിച്ച വിധി - 35 കാരിയായ ലേയ്നിന്100 വര്‍ഷത്തെ കഠിന തടവ്‌

dynel-lane-child-killer

കൊലപാതക ശ്രമത്തിന് 48 വർഷവും, ഗർഭിണിയായ സ്ത്രീയെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത തെറ്റിന് 52 വർഷവും...  ആകെ 100 വർഷത്തെ തടവ് ജീവിതമാണ് ലോസ് ആഞ്ചൽസിലെ കോളറാഡോ കോടതി 35കാരിയായ ഡൈനൽ ലേയ്നിന് വിധിച്ചത്.

എന്നാൽ 7 മാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ വധിച്ചതിന് ശിക്ഷയില്ല .. കാരണം, നിയമ പരിരക്ഷ ജനിച്ചവർക്ക് മാത്രമെ ഉണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ വർഷം മാർച്ചിലാണ്, അമേരിക്കയിലെ ലോസ്ആഞ്ചൽസിൽ അതിക്രൂരമായ സംഭവങ്ങൾ നടന്നത്.


മൈക്കൽ വിൽക്കിൻസ് എന്ന 25 കാരി 7 മാസം ഗർഭിണിയായിരുന്നു. ഗർഭിണികൾക്കായിട്ടുള്ള വസ്ത്രങ്ങളുടെ ഓൺലൈൻ പരസ്യം കണ്ടാണ് വിൽക്കിൻസ് പ്രതിയായ ലെയ്നിന്റെ വീട്ടിൽ എത്തുന്നത്. വസ്ത്രം വാങ്ങാനെത്തിയ വിൽകിൻസിനെ പ്രതി അപ്രതീക്ഷിതമായി അക്രമിക്കുകയായിരുന്നു. തുടർന്ന് 7 മാസം പ്രായമുള്ള ഭ്രൂണത്തെയും ഗർഭത്തിൽ തന്നെ പ്രതി ഇല്ലാതാക്കി.

അംഗീകൃത നഴ്സിംഗ് സർട്ടിഫിക്കേറ്റുകള്ളുളയാളാണ് പ്രതിയായ ലെയ്ൻ. താൻ ഗർഭിണിയാണെന്ന് പ്രതി മുൻപ് പ്രചരിപ്പിച്ചിരുന്നു. ഇത് വിശ്വസിച്ചിരുന്ന ലെയ്നിന്റെ ഭർത്താവ്, ചെക്കപ്പിനായി ഭാര്യയെ കൂട്ടി കൊണ്ടു പോകാനായി വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ലെയ്നിനെ കണ്ടെത്തി.തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ഇതേ സമയം, ആക്രമിക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ട വിൽകിൻസ് ബേസ്മെന്റിലുള്ള മുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. മുറിവേറ്റ മറ്റൊരു സ്ത്രീ ബേസ്മെന്റിൽ ഉണ്ടെന്ന് ലെയ്നിന്റെ ഭർത്താവ് അറിഞ്ഞിരുന്നില്ല. 119 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിച്ചു പോലീസിന്റെ സഹായം തേടിയാണ് വിൽകിൻസിന് വൈദ്യസഹായം ലഭിച്ചത്.

ആക്രമണത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തമായി പ്രതി വിവരിച്ചിലെങ്കിലും, തനിക്ക് മക്കളില്ലാതിരുന്നതിൽ ലെയ്ൻ നിരാശയായിരുന്നുവെന്ന് പോലീസ് വിലയിരുത്തി.

100 വർഷത്തെ കഠിനത്തടവും, വിൽകിൻസിനെ ആക്രമിക്കുകയും, കൊല്ലുവാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ്. ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കിയതിന് കേസ് ചാർജ്ജ് ചെയ്യുവാൻ കഴിയില്ലെന്ന് അഭിഭാഷകർ പ്രതികരിച്ചു.

ജനിക്കുന്നത് വരെ ഭ്രൂണത്തിന് മനുഷ്യാവകാശങ്ങൾ കോളറാഡോ നിയമങ്ങൾ അനുവദിച്ചു നൽകാത്തതാണ് ഇതിന് കാരണം.


Story by
Read More >>