ഐപിഎല്‍; യുവരാജ് സിങ്ങിന് രണ്ടാഴ്ചത്തേക്ക് കൂടി വിശ്രമം

ഹൈദരാബാദ്:ഈ കഴിഞ്ഞ  ലോക ട്വന്റി-20യില്‍ ഓസ്ട്രേലിയക്ക്എതിരെ ബാറ്റ് ചെയ്യുന്നതിന്റെ ഇടയില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം യുവരാജ്സിങ്ങിന്  ഡോക്ടര്‍മാര്‍...

ഐപിഎല്‍; യുവരാജ് സിങ്ങിന് രണ്ടാഴ്ചത്തേക്ക് കൂടി വിശ്രമം

yuvi

ഹൈദരാബാദ്:ഈ കഴിഞ്ഞ  ലോക ട്വന്റി-20യില്‍ ഓസ്ട്രേലിയക്ക്എതിരെ ബാറ്റ് ചെയ്യുന്നതിന്റെ ഇടയില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം യുവരാജ്സിങ്ങിന്  ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തേക്ക് കൂടി വിശ്രമം നിര്‍ദേശിച്ചു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ നെടും തൂണാണ് യുവരാജ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ അസാനിധ്യം ടീമിനെ ഒന്നടങ്കം ബാധിക്കും.

യുവരാജ് ഇല്ലാത്തത് ടീമിന് കനത്ത തിരിച്ചടിയാണെന്ന് സണ്‍റൈസേഴ്‌സ് കോച്ച് ടോം മൂഡി പറഞ്ഞു. ഐപിഎല്ലിലെ വിലകൂടിയ താരങ്ങളില്‍ ഒരാളായ താരത്തെ ഏഴു കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

ഇന്ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ ആദ്യമത്സരം മുംബൈയില്‍ മുംബൈ ഇന്ത്യന്‍സും റൈസിംഗ് പുണെയും തമ്മില്‍നടക്കും. രാത്രി എട്ട് മണിക്കാണ് മത്സരം.

Read More >>