'എക്സ് മെന്‍: അപ്പോക്യാലിപ്സ്' ; ട്രെയിലര്‍ പുറത്ത്

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ലോക പ്രശസ്ത ഹോളിവുഡ് ചലച്ചിത്ര പരമ്പര 'എക്സ് മെന്‍'ലെ  ഏറ്റവും പുതിയ ചിത്രം 'എക്സ് മെന്‍ ;...

sddsfsg

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ലോക പ്രശസ്ത ഹോളിവുഡ് ചലച്ചിത്ര പരമ്പര 'എക്സ് മെന്‍'ലെ  ഏറ്റവും പുതിയ ചിത്രം 'എക്സ് മെന്‍ ; അപ്പോക്യാലിപ്സ്' ട്രെയിലര്‍ പുറത്ത്. മാര്‍വെല്‍ കോമിക് കഥകളില്‍ പ്രത്യക്ഷപ്പെടുന്ന എക്സ് മെന്‍ കഥാപാത്രങ്ങളെ ആധാരമാക്കി നിര്‍മ്മിക്കുന്ന പരമ്പരയിലെ ഒമ്പതാമത്തെ ചിത്രമാണ് 'എക്സ് മെന്‍ ; അപ്പോക്യാലിപ്സ്'.

എക്സ് മെന്‍ സീരീസില്‍   അവസാനമായി പുറത്തിറങ്ങിയത് 2൦14-ല്‍ റിലീസ് ചെയ്ത 'എക്സ് മെന്‍; ഡെയ്സ് ഓഫ് ഫ്യൂച്ചര്‍ പാസ്റ്റ്' ആണ്. പരമ്പയിലെ ഇതുവരെ പുറത്തിറങ്ങിയ 8 ചിത്രങ്ങളും ബോക്സ് ഓഫീസില്‍ ചരിത്ര വിജയം സ്വന്തമാക്കിയവയാണ്. ഓസ്കാര്‍ ഐസക്, ജെയിംസ്‌ മാക്‌അവോയ്, ജെനിഫര്‍ ലോറെന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. എക്സ് മെന്‍ പരമ്പരയിലെ ഏറ്റവും പ്രശസ്ത കഥാപാത്രമായ വോള്‍വെറീനായി പ്രത്യക്ഷപ്പെടുന്ന ഹ്യൂ ജാക്മാന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ചിത്രം മെയ്‌ 27-ന് തീയറ്ററുകളില്‍ എത്തും.