ലോക ട്വന്റി20 ; ഇന്ന് കിരീട പോരാട്ടം

കൊല്‍ക്കത്ത: ലോകം കാത്തിരിക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനല്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും വെസ്‌റ്റിന്‍ഡീസും തമ്മില്‍  ഇന്നു ...

ലോക ട്വന്റി20 ; ഇന്ന് കിരീട പോരാട്ടം

world-t20

കൊല്‍ക്കത്ത: ലോകം കാത്തിരിക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനല്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും വെസ്‌റ്റിന്‍ഡീസും തമ്മില്‍  ഇന്നു  കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും.വൈകിട്ട് 7 മണിക്ക് മത്സരം ആരംഭിക്കും. ട്വന്റി20 ലോകകപ്പില്‍ രണ്ടുവട്ടം കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോഡാണ്‌ ഇംഗ്ലണ്ടിനെയും വിന്‍ഡീസിനെയും കാത്തിരിക്കുന്നത്‌.

ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച്‌ പച്ചപ്പുള്ളതാണ്‌.  കൊല്‍ക്കത്തയില്‍ കനത്ത കാറ്റ്‌ വീശാനിടയുണ്ടെന്നാണ്‌ കാലാവസ്‌ഥാ റിപ്പോര്‍ട്ട്‌. ആദ്യം ബാറ്റ്‌ ചെയ്യുന്ന ടീം 200 നു മേല്‍ നേടാനാകും ശ്രമിക്കുക.

കണക്കുകളില്‍ വിന്‍ഡീസിന്‌ അല്‍പ്പം മൂന്‍തൂക്കമുണ്ട്‌. ഇംഗ്ലണ്ടിനെതിരേ ഇതുവരെ കളിച്ച രണ്ട്‌ ഐസിസി ഫൈനലുകളിലും അവര്‍ക്കായിരുന്നു ജയം. പ്രഥമ ഏകദിന ലോകകപ്പിലും 2004 ലെ ചാമ്പ്യന്‍സ്‌ ട്രോഫിയിലും.

ഇംഗ്ലണ്ട്‌ 2010 ലാണ്‌ ട്വന്റി20 ലോകകപ്പ്‌ കിരീടം നേടിയത്‌. വെസ്‌റ്റിന്‍ഡീസ്‌ 2012 ലാണ്‌ ട്വന്റി20 ലോകകപ്പ്‌ കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്‌.

Read More >>