പരവൂര്‍ ദുരന്തം; ലോക നേതാക്കള്‍ അനുശോചിച്ചു

പരവൂര്‍: കൊല്ലം പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു. 110 പേരുടെ മരണത്തിന് ഇടയാക്കിയ...

പരവൂര്‍ ദുരന്തം; ലോക നേതാക്കള്‍ അനുശോചിച്ചു

paravoor

പരവൂര്‍: കൊല്ലം പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു. 110 പേരുടെ മരണത്തിന് ഇടയാക്കിയ കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ മുഴുവന്‍ നടുക്കം രേഖപ്പെടുത്തിയപ്പോള്‍ഇന്ന് ദുരന്ത ബാധിതര്‍ക്ക് വേണ്ടി പ്രാര്‍ഥനയുമായി നിരവധി ലോക നേതാക്കള്‍ രംഗത്ത് എത്തി.

ഫ്രാന്‍സിസ് മാര്‍പാപ്പ, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ബ്രിട്ടനിലെ വില്യം രാജകുമാരന്‍ എന്നിവരാണ് അനുശോചനം രേഖപ്പെടുത്തിയവരില്‍ പ്രമുഖര്‍.

ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു എന്നാണ് മാര്‍പാപ്പ അറിയിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു നവാസ് ശരീഫ് മോദിയെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചത്.