സോഷ്യല്‍ മീഡിയകളിലൂടെ തന്‍റെ മാതാപിതാക്കളെ തേടി അമേരിക്കന്‍ യുവതി

സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്‍റെ മാതാപിതാക്കളെ തേടുകയാണ് അമേരിക്കയിലെ അയോവയില്‍ മേഗന്‍ ഹെജ്ജ്ലിക്ക്  (31) എന്ന യുവതി.ഏപ്രില്‍ 8ന് തന്‍റെ മാതാപിതാക്കളെ...

സോഷ്യല്‍ മീഡിയകളിലൂടെ തന്‍റെ മാതാപിതാക്കളെ തേടി അമേരിക്കന്‍ യുവതി

megan

സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്‍റെ മാതാപിതാക്കളെ തേടുകയാണ് അമേരിക്കയിലെ അയോവയില്‍ മേഗന്‍ ഹെജ്ജ്ലിക്ക്  (31) എന്ന യുവതി.

ഏപ്രില്‍ 8ന് തന്‍റെ മാതാപിതാക്കളെ  തേടി  ഫെസ്ബുക്കിലും ഇന്‍സ്റ്റാഗ്രമിലും മേഗന്‍ പോസ്റ്റ് ചെയ്ത  ചിത്രവും അതിനോടൊപ്പമുള്ള കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മുന്നേറുകയാണ്. തന്‍റെ ജനനത്തെ സംബധിച്ച വിവരങ്ങളും കൂടാതെ തന്‍റെ ഇ-മെയില്‍ വിലാസവും അടങ്ങിയ ബോര്‍ഡുമായി മേഗന്‍ നില്‍ക്കുന്ന ചിത്രമാണ് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചത്.


1985-ല്‍ അമേരിക്കയിലെ  മേസന്‍ എന്ന നഗരത്തില്‍  സെന്റ്‌.ജോസഫ്‌സ് മേഴ്സി എന്ന ആശുപത്രിയില്‍ ജനിച്ച മേഗന്‍ ഇപ്പോള്‍ അവിടെ നേഴ്സ്ആയി പ്രവര്‍ത്തിക്കുകയാണ്. തന്നെ പ്രസവിക്കുമ്പോള്‍ തന്‍റെ അമ്മക്ക് 16 വയസായിരുന്നു എന്നത് മാത്രമാണ് മാതാപിതാക്കളെ ക്കുറിച്ച് മേഗന് അറിയാവുന്ന ഒരേയൊരു വിവരം. അനാഥയായി വളര്‍ന്ന തനിക്കു മാതാപിതാക്കളെ ഒരിക്കലെങ്കിലും കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്തത് എന്നാണു മേഗന്‍ നല്‍കുന്ന വിശദീകരണം. ചിത്രത്തിന് ഇതിനോടകം തന്നെ 8000-ഓളം ഷെയറുകള്‍ ലഭിച്ചു കഴിഞ്ഞു.

Read More >>