സ്ത്രീകള്‍ക്കായി തുറന്നു കൊടുത്ത താഴത്തങ്ങാടി മുസ്‌ലിം പള്ളി സന്ദര്‍ശിക്കാനായി വിശ്വാസികളായ സ്ത്രീകളുടെ തിരക്ക്

ചരിത്രത്തില്‍ രേഖപ്പെടുത്തി താഴത്തങ്ങാടിപ്പള്ളിയുടെ വര്‍ത്തമാനം. സ്ത്രീകള്‍ക്കായി തുറുകൊടുത്ത കോ'യം താഴത്തങ്ങാടി മുസ്‌ലിം പള്ളി സന്ദര്‍ശിക്കാനായി വിശ്...

സ്ത്രീകള്‍ക്കായി തുറന്നു കൊടുത്ത താഴത്തങ്ങാടി മുസ്‌ലിം പള്ളി സന്ദര്‍ശിക്കാനായി വിശ്വാസികളായ സ്ത്രീകളുടെ തിരക്ക്

juma_masjid

ചരിത്രത്തില്‍ രേഖപ്പെടുത്തി താഴത്തങ്ങാടിപ്പള്ളിയുടെ വര്‍ത്തമാനം. സ്ത്രീകള്‍ക്കായി തുറുകൊടുത്ത കോ'യം താഴത്തങ്ങാടി മുസ്‌ലിം പള്ളി സന്ദര്‍ശിക്കാനായി വിശ്വാസികളായ സ്ത്രീകളുടെ തിരക്ക്. കഴിഞ്ഞ ദിവസം രാവിലെ എട്ട് മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് ഒന്ന് മുതല്‍ 3.30 വരെയും 4.30 മുതല്‍ ആറുവരെയുമാണു സ്ത്രീകള്‍ക്ക് സന്ദര്‍ശനസമയം അനുവദിച്ചിരുത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ശില്‍പ്പവിദ്യയുടെ കമനീയ ഇടവുമായ താഴത്തങ്ങാടി പള്ളി സന്ദര്‍ശിക്കാന്‍ ദിനവും നൂറുകണക്കിന് പേര്‍ എത്താറുണ്ടെങ്കിലും പള്ളിയുടെ അകത്തളം കാണാന്‍ സ്ത്രീകള്‍ക്കു അവസരമുണ്ടായിരുില്ല. പള്ളി സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്കും അവസരമൊരുക്കണമെന്ന നാട്ടുകാരുടെയും മറ്റും നിരന്തര അഭ്യര്‍ഥന മാനിച്ച് താത്പര്യമുള്ളവര്‍ക്കു പള്ളി കാണാന്‍ താഴത്തങ്ങാടി ജുമ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ അവസരമൊരുക്കുകയായിരുന്നു.


കേരളത്തിലെ പുരാതന മുസ്‌ലിം പള്ളികളില്‍ രൂപഭംഗിയില്‍ മികച്ച പള്ളിയെും താഴത്തങ്ങാടി പള്ളിക്കു ഖ്യാതിയുണ്ട്. വാസ്തുവിദ്യയുടെ അതിശയിപ്പിക്കു മാതൃകയാണ് ഈ ആരാധനാലയം. അറബിശൈലിയിലുള്ള കൊത്തുപണികളും തേക്കുതടികളില്‍ ചെയ്ത തൂണുകളും കമാനങ്ങളും മേല്‍ക്കൂടുമെല്ലാം സന്ദര്‍ശകരെ അതിശയിപ്പിക്കും. നിഴല്‍ ഘടികാരവും ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗളും ഈ പള്ളിയിലെ പ്രത്യേകതകളാണ്.

ഖുര്‍ആന്‍ വാക്യങ്ങള്‍ തടിയില്‍തീര്‍ത്തിരിക്കുതും മനോഹരമായ മാളികപ്പുറവും കൊത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകളും താഴത്തങ്ങാടി പള്ളിയെ മറ്റുള്ളവയില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. വരുന്ന മേയ് എട്ടിനും വിശ്വാസികളായ സ്ത്രീകള്‍ക്കു പള്ളി സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.

Read More >>