മലപ്പുറത്ത് കടല്‍ കാണാന്‍ എത്തിയ വീട്ടമ്മയെ സദാചാരപോലീസ് ചമഞ്ഞു പീഡിപ്പിച്ചു

കടലു കാണാന്‍ കുഞ്ഞിനോടൊപ്പം ബീച്ചിലെത്തിയ രണ്ടു മക്കളുള്ള വീട്ടമ്മയെ സദാചാരപോലീസ് ചമഞ്ഞു കൂട്ടികൊണ്ടു പോയി, ബലാത്സംഗം ചെയ്തു. തിരൂര്‍ വാക്കാട്...

മലപ്പുറത്ത് കടല്‍ കാണാന്‍ എത്തിയ വീട്ടമ്മയെ സദാചാരപോലീസ് ചമഞ്ഞു  പീഡിപ്പിച്ചു

rape

കടലു കാണാന്‍ കുഞ്ഞിനോടൊപ്പം ബീച്ചിലെത്തിയ രണ്ടു മക്കളുള്ള വീട്ടമ്മയെ സദാചാരപോലീസ് ചമഞ്ഞു കൂട്ടികൊണ്ടു പോയി, ബലാത്സംഗം ചെയ്തു. തിരൂര്‍ വാക്കാട് കടപ്പുറത്താണ് സാക്ഷരകേരളത്തിന് അപമാനമുണ്ടാക്കിയ ക്രൂരത അരങ്ങേറിയത്. സംഭവത്തോടനുബന്ധിച്ച്  മത്സ്യത്തൊഴിലാളിയായ വാക്കാട് വാലില്‍ വീട്ടില്‍ ഹമീദ് എന്ന ആമിനുല്‍ ഫാസിന്‍ എന്ന 28കാരനെ തിരൂര്‍ സി.ഐ  അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. എട്ടുവയസ്സുള്ള കുട്ടിയുമൊന്നിച്ച് ബന്ധുവായ കൗമാരക്കാരന്റെ ഓട്ടോറിക്ഷയിലാണ് വീട്ടമ്മ വാക്കാട് കടപ്പുറത്തെത്തിയത്. ഓട്ടോറിക്ഷ ബീച്ചില്‍ നിര്‍ത്തിയ ഉടനെ ഹമീദ് ഇവരുടെ സമീപമെത്തിയിട്ട് എന്തിനു വന്നതാണെന്നു തിരക്കി. കടലു കാണാന്‍ വന്നതാണെന്ന് അറിയിച്ചപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെട്ടു. താന്‍ പോലീസാണെന്നും ഹമീദ് പറഞ്ഞു. ഉറച്ച ശരീരവും കനത്ത ശബ്ദവുമുള്ള ആളായതിനാല്‍ മഫ്ത്തിയിലുള്ള പോലീസാവുമെന്ന് ഓട്ടോറിക്ഷ ഡ്രൈവറും കരുതി. ഡ്രൈവിങ് ലൈസന്‍സ് കാണിച്ചു കൊടുത്തോടെ കയ്യിലുള്ള മൊബൈല്‍ഫോണുകള്‍ പിടിച്ചു വാങ്ങി. ഡ്രൈവറുടെ കീശയില്‍ നിന്നും ആയിരം രൂപയുമെടുത്ത ഹമീദ് ഓട്ടോയില്‍ കയറി വണ്ടി വിടാന്‍ ആവശ്യപ്പെട്ടു. പോലീസായിരിക്കുമെന്ന് ഭയപ്പെട്ട വീട്ടമ്മയുടെ ബന്ധുവായ ഡ്രൈവര്‍ ഹമീദ് ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടോ ഓടിച്ചു.


തുഞ്ചന്‍ സ്മാരക ഗവ.കോളജിന്റെ പിറകുവശത്തുള്ള വിജനപ്രദേശത്ത് ഓട്ടോ നിര്‍ത്തിച്ച ഹമീദ് ഡ്രൈവറോട് കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്ത് തിരിച്ചു വരാന്‍ പറഞ്ഞ് വീട്ടമ്മയെ പിടിച്ചു വലിച്ചു കൊണ്ടു പോവുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഡ്രൈവറെ ഹമീദ് ഭീഷണിപ്പെടുത്തി ശാരീരികമായി ഭയപ്പെടുത്തി വിട്ടു. വെള്ളിയാഴ്ച ആയതിനാലും വിജന പ്രദേശമായതിനാലും ഈ സംഭവം ആരും അറിഞ്ഞില്ല. ബലാത്സംഗം ചെയപ്പെട്ട  വീട്ടമ്മ തുടര്‍ന്ന് തിരൂര്‍ പോലീസില്‍ പരാതിപ്പെട്ടു. വീട്ടമ്മയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി മാനഭംഗം നടന്നതായി പോലീസ് സ്ഥിതീകരിച്ചു.

ശനിയാഴ്ച രാത്രിയോടെ പോലീസ് ഹമീദിന്‍റെ  അറസ്റ്റു രേഖപ്പെടുത്തി.

Story by
Read More >>