ആദിവാസി വിവാഹത്തിന് മേല്‍ പോക്‌സോ ചുമത്തരുതെന്ന് നിര്‍ദേശം

വയനാട്: ആദിവാസി വിവാഹത്തിന് മേല്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം(പോക്‌സോ) പ്രകാരം കേസെടുക്കരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര...

ആദിവാസി വിവാഹത്തിന് മേല്‍ പോക്‌സോ ചുമത്തരുതെന്ന് നിര്‍ദേശം

naseeba-story

വയനാട്: ആദിവാസി വിവാഹത്തിന് മേല്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം(പോക്‌സോ) പ്രകാരം കേസെടുക്കരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള ജില്ലാതല മോണിറ്ററിങ് കമ്മിറ്റി തീരുമാനം.

ഗോത്രാചാരത്തിന്റെ ഭാഗമായി പതിനെട്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ആദിവാസി യുവാക്കള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുക്കേണ്ടെന്നാണ് ജില്ലാ കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയുടെകമ്മിറ്റിയുടെ തീരുമാനം. ഇവര്‍ക്കെതിരെ ശൈശവ വിവാഹനിയമപ്രകാരം മാത്രം മതിയെന്നാണ് തീരുമാനം. ആദിവാസി യുവാക്കള്‍ക്കെതിരെ പോക്‌സോ ചുമത്തിയ കേസുകള്‍ പുന:പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


വിവാഹിതരാകുന്നവര്‍ ആദിവാസികളാണെങ്കില്‍ പോക്‌സോ ചുമത്തരുതെന്നാണ് തീരുമാനം. ആചാര പ്രകാരം വിവാഹിതരാകുന്ന ആദിവാസി യുവാക്കളെ പോക്‌സോ ചുമത്തി ജയിലിലടക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം വയനാട്ടില്‍  ആദിവാസികളുടേയുംമനുഷ്യാവകാശ-സാമുഹ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കോടതി മാര്‍ച്ച് നടത്തിയിരുന്നു. കമ്മിറ്റി എഗെയ്ന്‍സ്റ്റ് പോക്‌സോ ഓണ്‍ ട്രൈബ്‌സ് മാരേജിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയതത്. പോക്‌സോ ചുമത്തപ്പെട്ട ആദിവാസി യുവാക്കള്‍ക്ക് നിയമസഹായമുള്‍പ്പെടെയുള്ള പിന്തുണ തുടര്‍ന്നും നല്‍കുമെന്ന് സമരസമിതി കണ്‍വീനര്‍ ഡോ. പി.ജി. ഡോ. ഹരി അറിയിച്ചു.

വയനാട്ടില്‍ ഗോത്രാചരാപ്രകാരം വിവാഹം കഴിച്ചതിന്റെ പേരില്‍ പോക്‌സോ ചുമത്തപ്പെട്ട് മുപ്പതോളം ആദിവാസി യുവാക്കളെയാണ് ജയിലിലടച്ചത്. ആദിവാസി വിഭാഗമായ പണിയ ആചാരപ്രകാരം പെണ്‍കുട്ടികള്‍ക്ക് വയസ്സറിയിച്ചാല്‍ വിവാഹം കഴിക്കാം. ഇങ്ങനെയുള്ള പല വിവാഹങ്ങളും പതിനെട്ട് വയസ്സിന് മുമ്പ് നടക്കുന്നു എന്നതിനാലാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം ആദിവാസി യുവാക്കളെ ജയിലിലടക്കാന്‍ കാരണമാക്കുന്നത്. അമ്പലവയലിലെ ബാബുവിനെതിരെ പോക്‌സോ ചാര്‍ത്തിയതിനത്തെുടര്‍ന്ന് 40 വര്‍ഷം തടവാണ് വിധിച്ചത്.

Story by
Read More >>