സ്ഥാനാര്‍ത്ഥി നിര്‍ണയം: ഹൈക്കമാന്റിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ബെന്നി ബെഹനാന്‍

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഹൈക്കമാന്റിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ബെന്നി ബെഹനാന്‍ എംഎല്‍എ. സീറ്റ് നല്‍കണോ വേണ്ടയോ...

സ്ഥാനാര്‍ത്ഥി നിര്‍ണയം: ഹൈക്കമാന്റിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ബെന്നി ബെഹനാന്‍

benny-behnan

കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഹൈക്കമാന്റിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ബെന്നി ബെഹനാന്‍ എംഎല്‍എ. സീറ്റ് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ ബെന്നി ബെഹനാന് പകരം പി.ടി തോമസിനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചതായി വാര്‍ത്ത വന്നിരുന്നു. രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടാണ് ബെന്നി ബെഹനാനെ പട്ടികയില്‍ നിന്ന് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയുടെ അടുത്ത അനുയായിയായ ബെന്നി ബെഹനാനെ മാറ്റുന്നതിലൂടെ ഉമ്മന്‍ചാണ്ടിയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ ഹൈക്കമാന്റ് തയ്യാറല്ലെന്നാണ് വ്യക്തമാകുന്നത്.


അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.ടി തോമസിന്റെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്നുവെന്നും ഹൈക്കമാന്റ് പട്ടിക അന്തിമമായി പ്രഖ്യാപിക്കാത്തതിനാല്‍ പി.ടി തോമസിന്റെ പേരില്ലെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സൗഹാര്‍ദ്ദപരമായ ചര്‍ച്ചയാണ് ഡല്‍ഹിയില്‍ നടന്നത്. സുധീരന്റെ ആത്മാര്‍ത്തമായ ഇടപെടലുകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും. നേതാക്കളുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച് നല്ല സ്ഥാനാര്‍ഥി പട്ടികയാണ് തയാറാക്കിയത്. കോണ്‍ഗ്രസ് ഹൈകമാന്‍ഡാണ് അന്തിമ തീരുമാനം സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.