ഒളിഞ്ഞു നോട്ടം ഭാരതീയ സംസ്കാരമല്ല

ബ്രിട്ടീഷ് രാജകുമാരി കേയ്റ്റ് മിഡിൽടൺ ഇന്ത്യയുടെ വീഥികളിൽ സന്തുഷ്ടയായിരുന്നു. മുബൈയുടെ തെരുവിൽ അവർ ക്രിക്കറ്റ് കളിച്ചു.. ഉയർത്തിയടിച്ച സിക്സിൽ...

ഒളിഞ്ഞു നോട്ടം ഭാരതീയ സംസ്കാരമല്ല

kate playing cricket

ബ്രിട്ടീഷ് രാജകുമാരി കേയ്റ്റ് മിഡിൽടൺ ഇന്ത്യയുടെ വീഥികളിൽ സന്തുഷ്ടയായിരുന്നു. മുബൈയുടെ തെരുവിൽ അവർ ക്രിക്കറ്റ് കളിച്ചു.. ഉയർത്തിയടിച്ച സിക്സിൽ കുട്ടികളെ പോലെ സന്തോഷിച്ചു. തന്റെ ഭർത്താവ് ആദ്യമായി ദോശയുണ്ടാക്കുന്നത് അവർ കൗതുകത്തോടെ വീക്ഷിച്ചു. തെരുവിലെ കുട്ടികൾക്കൊപ്പം കേയ്റ്റ് ചിത്രങ്ങൾ വരച്ചു, തീവ്രവാദ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ചു... കേംബ്രിഡ്ജിന്റെ രാജകുമാരി ഒരു പൂമ്പാറ്റയെ പോലെ പറന്നു നടന്നു.

ഇങ്ങനെയൊക്കെയായിരുന്നിട്ടും ഇന്ത്യയിലെ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് വസ്ത്രം അൽപ്പം തെന്നിമാറിയ കേയ്റ്റിന്റെ ചിത്രങ്ങളാണ്. മുഖം വ്യക്തമല്ലാത്ത ആ ചിത്രങ്ങളിൽ കേയ്റ്റിന്റെ മനോഭാവം വ്യക്തമല്ല. കാറ്റിൽ പറന്നു പൊങ്ങുന്ന അവരുടെ വെളുത്ത സ്കർട്ട് ക്യാമറ വ്യക്തമായി ഒപ്പിയെടുത്തിട്ടുമുണ്ട്.


ഇത്തരം ചിത്രങ്ങൾ പരസ്യപ്പെടുത്തുന്നതിന് സ്ത്രീകളുടെ അനുവാദം ആരും തേടാറില്ലല്ലോ. സ്ത്രീയുടെ ശരീരം പകർത്തി അവരുടെ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നത് ഏത് റേറ്റിംഗിന്റെ പേരിലാണെങ്കിലും മോശമായ പ്രവണതയാണ്. സ്ഥാനം തെറ്റിയ വസ്ത്രങ്ങളും, രഹസ്യ ഭാഗങ്ങളിലെ അടയാളങ്ങളും വായനക്കാർ ആഗ്രഹിക്കുന്നു എന്ന ചിന്തയാകാം ഇത്തരം സ്വകാര്യതയിലേക്ക് മാധ്യമങ്ങൾ കണ്ണു പായിക്കുന്നത്.

കേയ്റ്റ് രാജകുമാരിയാകാം, പ്രശസ്തയാകാം, ധീര വനിതയാകാം... പക്ഷെ ഇതൊന്നും കാറ്റിൽ പറന്നുയരുന്ന വസ്ത്രത്തെ ചൂഴ്ന്നു നോക്കുന്നതിൽ ക്യാമറക്കണ്ണുകളെ തടയുന്നില്ല. നമ്മൾ 2016ലാണ്... എന്നിട്ടും സ്ത്രീകളെ ഇങ്ങനെ തരം താഴ്ത്തുന്നതെന്തിനാണ്. ലിംഗസമത്വത്തിന്റെ ശബ്ദങ്ങൾ ഒരു ചെവിൽ കൂടി കേൾക്കുകയും മറു ചെവിയിൽ കൂടി പ്രശസ്തരുടെ ഗോസിപ്പുകൾ കേൾക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം തന്നെയല്ലെ ഇത്. അവാർഡ് നിശകളിലെ താരറാണിമാരുടെ വേഷങ്ങൾ മത്സരാടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്. ഹിലരി ക്ലിന്റണിനെയും, മിഷേൽ ഒബാമയെയും നമ്മൾ ഫാഷൻ സെൻസിൽ വിലയിരുത്തും .ഒരു സ്ത്രീയുടെ വ്യക്തിത്വം അംഗീകരിക്കപ്പെടുന്നതിൽ അവളുടെ വസ്ത്രധാരണത്തിനും നല്ല വില കൽപ്പിക്കപ്പെടുന്നു.

പ്രശസ്തരായ സ്ത്രീകൾ കാരണമേതുമില്ലാതെ അപമാനിക്കപ്പെടുമ്പോൾ, നീണ്ട ചർച്ചകളും, പ്രതിഷേധങ്ങളും ശക്തമാകും. അനുകൂലമായും, പ്രതികൂലമായും അഭിപ്രായങ്ങളുണ്ടാവും... അവൾ കൂടുതൽ വിവസ്ത്രയാകും....

പ്രശസ്തി വിമർശനങ്ങളുടെ തോഴിയാണ്. ശരീരത്തിന്റെ സ്വകാര്യതയും പ്രദർശനവും പ്രശസ്തിയുടെ നിഴലിൽ ഹോമിക്കപ്പെടേണ്ടതില്ല. കേയ്റ്റിന്റെ അബദ്ധ ചിത്രം പ്രസിദ്ധപ്പെടുത്തിയപ്പോൾ, ചിലരെങ്കിലും രൂക്ഷമായി എതിർത്തു പ്രതികരിച്ചത് ആശ്വാസം നൽകുന്നു... സംസ്ക്കാരം അപ്പാടെ നശിച്ചിട്ടില്ല! ഭാരതത്തിന്റെ സംസ്കാരം ഒളിഞ്ഞു നോട്ടം അല്ല...Courtesy: Hindusthan Times

Read More >>