കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ഉത്തരം രാജമൗലി പറയുന്നു

എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു? ബാഹുബലി സിനിമ കണ്ട എല്ലാവരുടേയും മനസ്സിലുയര്‍ന്ന ചോദ്യമാണിത്. ഒടുവില്‍ ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലി തന്നെ...

കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ഉത്തരം രാജമൗലി പറയുന്നു

bahubali

എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു? ബാഹുബലി സിനിമ കണ്ട എല്ലാവരുടേയും മനസ്സിലുയര്‍ന്ന ചോദ്യമാണിത്. ഒടുവില്‍ ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലി തന്നെ അതിനുള്ള മറുപടി പറയുന്നു.

ധര്‍മ പ്രൊഡക്ഷന്‍സ് പുറത്ത് വിട്ട വീഡിയോയിലാണ് ബാഹുബലിയുടെ കൊലയെ കുറിച്ച് രാജമൗലി വ്യക്തമാക്കുന്നത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിനുള്ള രാജമൗലിയുടെ മറുപടി ഇങ്ങനെ, 'കട്ടപ്പയോട് ഞാന്‍ പറഞ്ഞു അങ്ങനെ ചെയ്യാന്‍'!!

രാജമൗലിയുടെ രസകരമായ മറുപടി ഇങ്ങനെയായിരുന്നു. പക്ഷേ, ഈ മറുപടി ബാഹുബലി ആരാധകരെ തൃപ്തിപ്പെടുത്തില്ല എന്നുറപ്പാണ്. ഇതിനായി ബാഹുബലി രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചന.


ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ബാഹുബലിയെ തേടി വന്നിരിക്കുകയാണ്. രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.