പരവൂര്‍ വെടിക്കെട്ട് അപകടം; കളക്ടര്‍ അനുമതി നിഷേധിച്ചത് എന്ത് കൊണ്ട്?

പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നൂറോളം പേരുടെ മരണത്തിന്‌ കാരണമായ വെടിക്കെട്ട്‌ അപകടത്തില്‍ കരാറുകാരന്‍ സുരേന്ദ്രന്‍ ആശുപത്രിയില്‍ വച്ച്...

പരവൂര്‍ വെടിക്കെട്ട് അപകടം; കളക്ടര്‍ അനുമതി നിഷേധിച്ചത് എന്ത് കൊണ്ട്?

paravoor fire 2

പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നൂറോളം പേരുടെ മരണത്തിന്‌ കാരണമായ വെടിക്കെട്ട്‌ അപകടത്തില്‍ കരാറുകാരന്‍ സുരേന്ദ്രന്‍ ആശുപത്രിയില്‍ വച്ച് അന്തരിച്ചു. സ്ഥലത്ത് ഉണ്ടായിരുന്ന വെടിക്കെട്ടിന് നേതൃത്വംനല്‍കിയ സുരേന്ദ്രന്റെ മകന്‍ ഉമേഷിനെതിരേ പോലീസ് കേസെടുത്തു. കഴക്കൂട്ടം സ്വദേശിയായ ഉമേഷ്‌ ഇപ്പോള്‍ പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

2016 ഏപ്രില്‍ 9 ന്‌ പുറ്റിങ്ങള്‍ ദേവസ്വം മാനേജ്‌മെന്റ്‌ കമ്മറ്റി മത്സര കമ്പത്തിന്‌ സമര്‍പ്പിച്ച അപേക്ഷ ജില്ല ഭരണകൂടം തള്ളി. കളക്‌ട്രേറ്റില്‍ കൂടിയ ഓഫീസര്‍മാരുടെ യോഗത്തിന്‌ പിന്നാലെ വെടിക്കെട്ടല്ല മത്സരകമ്പം നടത്താനാണ്‌ ക്ഷേത്രം ഭാരവാഹികള്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും ആയതിനാല്‍ അനുമതി നല്‍കില്ലെന്നും കാട്ടിയായിരുന്നു അന്ന് ജില്ല ഭരണകൂടം ആ അപേക്ഷ തള്ളിയത്.


ഇതിന്‌ പുറമേ കമ്പക്കെട്ട്‌ നടക്കുന്ന സ്‌ഥലത്തെ വീടുകള്‍ക്ക്‌ പ്രഹരശേഷി എത്തുമോ ഇല്ലയോ എന്ന കാര്യം അന്വേഷിക്കാനും കളക്‌ട്രേറ്റില്‍ നിന്നും പറഞ്ഞിരുന്നു. എന്നാല്‍ പോലീസ്‌ ഈ രീതിയിലുള്ള ഒരന്വേഷണവും നടത്തിയിട്ടില്ല.

ഈ ഒരു സാഹചര്യത്തില്‍അനുമതി ഇല്ലാതെ പരിപാടി നടത്തിയാല്‍ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌തുകൊണ്ടുള്ള ഉത്തരവായിരുന്നു ജില്ല ഭരണകൂടം പുറത്തിറക്കിയിരുന്നത്. എന്നാല്‍  ഇതെല്ലാം അവഗണിച്ച്‌ ഉന്നത രാഷ്‌ട്രീയ ഇടപെടലില്‍ വെടിക്കെട്ട്‌ നടക്കുകയായിരുന്നു.

ക്ഷേത്രത്തില്‍ ഇത്ര വലിയ ഒരു വെടിക്കെട്ട് നടത്തുന്നതിന് നാട്ടുകാരില്‍ നിന്നും പ്രതിഷേധം ഉണ്ടായിരുന്നു. എന്നിട്ടും ഈ വെടിക്കെട്ട് നടന്നതിന്റെപിന്നില്‍ വലിയ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് സംശയിക്കപ്പെടുന്നു.