ഇറോസിന്റെ നിര്‍മ്മാണത്തില്‍ വൈറ്റ് വരുന്നു

ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ ബാനറുകളിലൊന്നായ ഇറോസ് ഇന്റര്‍നാഷണല്‍സാണ് ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ വൈറ്റ് നിര്‍മ്മിക്കുന്നത്.മമ്മൂട്ടി റൊമാന്റിക്...

ഇറോസിന്റെ നിര്‍മ്മാണത്തില്‍ വൈറ്റ് വരുന്നു

mammotty-white

ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ ബാനറുകളിലൊന്നായ ഇറോസ് ഇന്റര്‍നാഷണല്‍സാണ് ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ വൈറ്റ് നിര്‍മ്മിക്കുന്നത്.

മമ്മൂട്ടി റൊമാന്റിക് നായകനായി എത്തുന്ന വൈറ്റ് ഈ മാസമൊടുവില്‍ പുറത്തിറങ്ങും. ബോളിവുഡ് താരമായ ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായിക. ഗാങ്‌സ് ഓഫ് വസെയ്പുര്‍, ബാദിയാപുര്‍, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഹുമയുടെ ആദ്യ മലയാള ചിത്രമാണിത്. ഉദയ് അനന്തനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


കോടീശ്വരനായ പ്രകാശ് റോയ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപിക്കുമ്പോള്‍ റോഷ്ണി മേനോന്‍ എന്ന കഥാപാത്രത്തെയാണ് ഹുമ അവതരിപിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ധിഖ്, സുനില്‍ സുഖദ, സോന നായര്‍, കെ.പി.എ.സി. ലളിത, എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രം നിര്‍മ്മിക്കുന്നത് ലൈന്‍ പ്രൊഡ്യൂസര്‍ ലണ്ടനിലെ ആപ്പിള്‍ ട്രീ മൂവീസ് ലിമിറ്റഡ്. രചയിതാക്കള്‍ പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വത്സന്‍, ഉദയ് അനന്തന്‍ എന്നിവരാണ്. അമര്‍ജിത്ത് സിംഗാണ് ഛായാഗ്രാഹകന്‍. അച്ചുവിജയന്‍ എഡിറ്ററും, പ്രദീപ് എം.വി കലാസംവിധായകനും, കരിഷ്മ ആചാര്യ കോസ്റ്റിയൂമറുമാണ്. സഞ്ജുവൈക്കമാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

കേരളത്തിനും ബെംഗളൂരുവിനും പുറമെ ബുഡാപെസ്റ്റ്, ലണ്ടന്‍ എന്നിവിടങ്ങളിലും വച്ചായിരുന്നു ചിത്രീകരണം.