കൃത്യമായ അളവ് + ശരീരപ്രദര്‍ശനം = സൗന്ദര്യം?

ചൈനയിലെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ 'വീബോ' അടുത്തിടെ വനിതകൾക്കായി ഒരു സൗന്ദര്യ മത്സരം നടത്തി. ഐ ഫോൺ 6 ചലഞ്ച് എന്നായിരുന്നു ആ മത്സരത്തിന്റെ പേര്. സംഗതി...

കൃത്യമായ അളവ് + ശരീരപ്രദര്‍ശനം = സൗന്ദര്യം?

knees1

ചൈനയിലെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ 'വീബോ' അടുത്തിടെ വനിതകൾക്കായി ഒരു സൗന്ദര്യ മത്സരം നടത്തി. ഐ ഫോൺ 6 ചലഞ്ച് എന്നായിരുന്നു ആ മത്സരത്തിന്റെ പേര്. സംഗതി മറ്റൊന്നുമല്ല, മത്സരാർത്ഥികൾ അവരുടെ കാൽമുട്ടുകൾ ഒരു ഐഫോൺ 6 കൊണ്ട് മറയ്ക്കണം .അതായത്, ഒതുങ്ങിയ കാൽമുട്ടുകളുള്ള കൊച്ചു സുന്ദരികളെ കണ്ടെത്തുന്നതായിരുന്നു മത്സരം.

'വീബോ' വിഭാവനം ചെയ്തതു പോലെ തന്നെ മത്സരം കൊഴുത്തു. ഐഫോൺ 6 കാൽമുട്ടിൽ വച്ചുള്ള യുവതികളുടെ  ചിത്രങ്ങൾ ധാരാളം പോസ്റ്റ്‌ ചെയ്യപ്പെട്ടു.ചൈനയിലെ ഈ വിചിത്ര ഭ്രമം മനുഷ്യന്റെ യുക്തിബോധത്തെ കുറിച്ച് നമ്മെ വീണ്ടും

ചിന്തിപ്പിക്കുന്നു.

knees


സൗന്ദര്യ സങ്കൽപ്പങ്ങൾ എക്കാലത്തും ഒന്നായിരുന്നില്ല. പല വേഷങ്ങളിലും, പല അളവുകളിലും സ്ത്രീ സൗന്ദര്യ സങ്കൽപ്പങ്ങളും മാറി വന്നു.

'സൈസ് സീറോ' എന്ന പദം ഇന്ത്യക്കാർക്ക് പരിചിതമാക്കിയത് ബോളിവുഡ് നായിക കരീന കപൂർ ആയിരുന്നു. നന്നെ മെലിഞ്ഞു ഒതുങ്ങിയ അരക്കെട്ടുമായി കരീന വെള്ളിത്തിരയിൽ മിന്നി തിളങ്ങിയപ്പോൾ, പുതിയ ഒരു സൗന്ദര്യ സങ്കൽപ്പവും രൂപപ്പെട്ടു. ഡയറ്റിംഗിലൂടെയുടെയും വ്യായാമത്തിലൂടെയും ഇന്ത്യൻ യുവത്വവും അത് ഏറ്റു പിടിച്ചു.

കുറച്ചു നാളുകൾക്ക് മുമ്പ്, വീബോ സമാനമായ മറ്റൊരു സൗന്ദര്യ മത്സരവും നടത്തിയിരുന്നു. അന്ന് യുവതികളുടെ അരക്കെട്ടായിരുന്നു സൗന്ദര്യ പ്രദർശന വസ്തു... അളവ് ആകട്ടെ ഒരു A4 പേപ്പറും! A4 Size Waist Challenge എന്നായിരുന്നു മത്സരത്തിന്റെ പേര്. ഒതുങ്ങിയ അരക്കെട്ടുള്ളവർ ആത്മവിശ്വാസത്തോടെ തങ്ങളുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തിയപ്പോൾ, അതു ഇല്ലാത്തവർ ശരീരം മെലിയിക്കുവാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തി.

midriff-mos_040116125326

സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഇത്തരം പ്രവണതകൾ ആരോഗ്യകരമാണോ? ചർമ്മത്തിന്റെ നിറവും മുടിയുടെ നീളവുമൊക്കെ ആധിപത്യം സ്ഥാപിച്ചിരുന്ന സൗന്ദര്യ ചിന്തകളിൽ, അവയവങ്ങൾ തരം തിരിച്ചുള്ള ഇത്തരം സൗന്ദര്യ മത്സരങ്ങൾ വെല്ലുവിളിക്കുന്നത് യുവസമൂഹത്തിന്റെ ആരോഗ്യത്തെ തന്നെയാണ്. ഏതെങ്കിലും ഒരു അളവുകോൽ നിശ്ചയിച്ചു, അതാണ് സൗന്ദര്യത്തിന്റെ നിദാനം എന്ന പ്രവണത മൾട്ടിനാഷണൽ കമ്പനികൾ പ്രചരിപ്പിക്കുന്നത് അവരുടെ ബിസിനസ്സ് താൽപര്യങ്ങൾക്ക് മാത്രമാണ്. സമീകരണമായ ഭക്ഷണശൈലി ഒഴിവാക്കി 'ഡയറ്റിംഗ്' എന്ന ഓമനപേരിൽ യുവതികൾ ആരോഗ്യം നശിപ്പിക്കുന്നു. വിപണിയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ ദൂഷ്യവശങ്ങളെ കുറിച്ച് അജ്ഞരായി അവർ സൗന്ദര്യം വിലയ്ക്ക് വാങ്ങി പ്രദർശന വസ്തുക്കളാകുവാൻ ആഗ്രഹിക്കുന്നു.

ജനിതകമായ വ്യത്യാസങ്ങളെ ഉൾക്കൊള്ളാതെ, ഒരു അച്ചിൽ വാർത്ത പാവകളെ പോലെയാകുവാൻ ഗൂഢലക്ഷ്യങ്ങളുള്ള സൗന്ദര്യ വർദ്ധക കമ്പനികൾ യുവതികളെ പ്രലോഭിപ്പിക്കുന്നതിനാലാണിത്.. 'എക്സിബിഷനിസം 'ഭ്രമമാകുമ്പോൾ, ഇക്കൂട്ടർ അടിമകളാകും എന്നിവർ തിരിച്ചറിയുന്നുണ്ട്.

മുടിയുടെ നിറവും തരവും മാറ്റാം, മുഖക്കുരു നിശേഷം ഇല്ലാതാക്കാം, വെട്ടിത്തിളങ്ങുന്ന പല്ലുകൾ സ്വന്തമാക്കാം, കാതു നിറയെ തുളകളിട്ട് ഡയമണ്ട് ധരിക്കാം, നഖങ്ങൾ യഥേഷ്ടം വച്ച് പിടിപ്പിക്കാം, ചർമ്മത്തിന് വെൺത്തുവൽ നിറം നൽകാം, ശരീരത്തിന്റെ ഉയരം വർദ്ധിപ്പിക്കാം, ഒതുങ്ങിയ അരക്കെട്ട് സ്വന്തമാക്കാം... വാഗ്ദാനങ്ങൾ എത്രയാണ്! ഈ പട്ടികയിലേക്ക് ഇനി ഒതുങ്ങിയ കാൽമുട്ടുകൾ കൂടി ...

'സൗന്ദര്യം' ഇത്രയധികം വിറ്റഴിക്കപ്പെട്ടിട്ടും, യുവതികളുടെ ആത്മവിശ്വാസത്തിന് എന്തെങ്കിലും പ്രത്യക്ഷ മാറ്റം വന്നതായും കാണുന്നില്ല. സൗന്ദര്യം വാങ്ങാൻ പറ്റാത്തവരുടെ പ്രതിഷേധം ‪#‎unfairandlovely‬ എന്ന ക്യാമ്പയിനിലൂടെ ചിലരെങ്കിലും പ്രകടമാക്കിയിരുന്നു.

സ്ത്രീ ശരീരം അളവുകളല്ല എന്ന് ഇനിയും ഏറെ ഉദ്ബോധിപ്പിക്കേണ്ടിയിരിക്കുന്നു.

Read More >>