രാജ്യസുരക്ഷയുടെ മതില്‍ പൊളിച്ച എകെ ആന്റണി യുഗം

വി കെ കൃഷ്ണ മേനോന് ശേഷം മലയാളിയായ  ആദ്യ പ്രതിരോധ മന്ത്രിയായിരുന്നു എ കെ ആന്റണി. തികഞ്ഞ സ്ഥിരോത്സാഹിയായ കൃഷ്ണമേനോന്‍ ആയിരുന്നു സ്വതന്ത്ര ഇന്ത്യയുടെ...

രാജ്യസുരക്ഷയുടെ മതില്‍ പൊളിച്ച എകെ ആന്റണി യുഗം

antony-army

വി കെ കൃഷ്ണ മേനോന് ശേഷം മലയാളിയായ  ആദ്യ പ്രതിരോധ മന്ത്രിയായിരുന്നു എ കെ ആന്റണി. തികഞ്ഞ സ്ഥിരോത്സാഹിയായ കൃഷ്ണമേനോന്‍ ആയിരുന്നു സ്വതന്ത്ര ഇന്ത്യയുടെ പ്രതിരോധ സേനയെ ലോകത്തിലെ തന്നെ മികച്ച പട്ടാളമായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്.   വി കെ കൃഷ്ണ മേനോന്‍ ഉള്‍പ്പടെയുള്ള എല്ലാ  പ്രതിരോധ മന്ത്രിമാരുടെമേലും  മറ്റു പല ആരോപണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ ഒരിക്കലും അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ പട്ടാളത്തിന് അയല്‍ രാജ്യങ്ങള്‍ക്ക്  മേല്‍ ഉണ്ടായിരുന്ന മേല്‍കോയ്മക്ക് ഒരു പോറല്‍  പോലും  വരുത്തുവാന്‍ സമ്മതിച്ചിരുന്നില്ല.antonyഅങ്ങനെയുള്ള  പ്രതിരോധ മന്ത്രിമാരെ കണ്ടു ശീലിച്ച ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിലേക്കാണ് എ കെ ആന്റണി എന്ന പ്രതിരോധ മന്ത്രി കടന്നു വരുന്നത്. 90% ശതമാനത്തിലധികം ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമായ ഇന്ത്യയില്‍ അതുമായി ബന്ധപ്പെട്ട അഴിമതികള്‍ തുടര്‍ക്കഥയായിരുന്നു. ബൊഫൊഴ്സ് മുതല്‍ ശവപ്പെട്ടി കുംഭകോണം വരെ അതിനു ഉദാഹരണങ്ങള്‍ ആയിരുന്നു. പക്ഷെ പ്രതിരോധ സേനയിലെ അഴിമതികള്‍ ഇല്ലാതെ ആക്കുവാന്‍ ആന്റണി കണ്ട ഒറ്റമൂലിയായിരുന്നു "ആയുധങ്ങള്‍ ഇറക്കുമതി" ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തുക എന്നതാണ്.   ഫലം 2013 ഡിസംബറിലെ ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനിയായ സിന്ധുരത്നയുടെ അപകടം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 2013 ല്‍ മാത്രം ഏകദേശം പതിനൊന്നോളം അപകടങ്ങളാണ് ഇന്ത്യന്‍ നേവിയില്‍ ഉണ്ടായത്. പലതിന്റെയും കാരണം കാലാവധി കഴിഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിച്ചത് കൊണ്ട് മാത്രം. പുതിയവ വാങ്ങാനുള്ള ഫയലുകള്‍ അപ്പോഴും പ്രതിരോധ മന്ത്രിയുടെ അലമാരയില്‍ ഭദ്രമായി ഇരുപ്പുണ്ടായിരുന്നു.

ഇന്ത്യന്‍ നേവിയില്‍ പതിനൊന്നോളം അപകടങ്ങള്‍ ആയിരുന്നു എങ്കില്‍ ഇന്ത്യയുടെ വ്യോമസേനയുടെയും പട്ടാളത്തിന്റെയും അവസ്ഥ അതിലും പരിതാപകരമായിരുന്നു. 2011 മുതല്‍ ഏകദേശം നാല്പതിലധികം അപകടങ്ങളിലായി നാല്പത്തിരണ്ടോളം സൈനികരെയാണ് വ്യോമ സേനക്ക് നഷ്ട്ടമായത്. കാരണം എല്ലാം പഴയത് തന്നെ കാലപ്പഴക്കം ചെന്ന വിമാനങ്ങളും കൃത്യമായ സമയത്ത് അറ്റകുറ്റ  പണികള്‍ നടത്താന്‍ വേണ്ട  സ്പെയര്‍ പാര്‍ട്ടുകള്‍ ലഭിക്കാത്തതും.

അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമൊക്കെ F-16 നിലെക്കും  റഷ്യന്‍ നിര്‍മ്മിത സുകോയ് ശ്രേണിയിയുള്ള വിമാനത്തിലെക്കും അവരവരുടെ വ്യോമ സേനയെ പരിഷ്കരിച്ചപ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെ നെടുംതൂണ്‍ അപ്പോഴും 1960 കളില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗം ആയ  മിഗ് പോര്‍ വിമാനങ്ങള്‍ ആയിരുന്നു. പല തവണ പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ വ്യോമസേന പ്രതിരോധ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയെങ്കിലും  ഫലമൊന്നും ഉണ്ടായില്ല എന്ന് മാത്രം. വര്‍ഷങ്ങളായി ഉള്ള വ്യോമസേനയുടെ ആവശ്യമായ ട്രെയിനര്‍ വിമാനങ്ങളുടെയും ദൗര്‍ലഭ്യം പരിഹരിക്കാനും പ്രതിരോധമന്ത്രി ശ്രമിച്ചിരുന്നില്ല.

ഇത് തന്നെ ആയിരുന്നു ഇന്ത്യന്‍ പട്ടാളത്തിന്റെയും  അവസ്ഥ. ലോക നിലവാരത്തില്‍ ഉള്ള ഒരു ബുള്ളറ്റ് പ്രൂഫ്‌ ജാക്കറ്റ് പോലും  വാങ്ങാന്‍ കഴിയാത്ത  അവസ്ഥയായിരുന്നു  അന്ന് നില നിന്നിരുന്നത്. ബൊഫൊഴ്സ് ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരം ഉള്ള പീരങ്കി ആയിരുന്നു. കാര്‍ഗില്‍ യുദ്ധ സമയത്ത് നമ്മള്‍ അത് കണ്ടതുമാണ്. രാജീവ് ഗാന്ധിയുടെ കാലത്ത് ബോഫോഴ്സ് തോക്കുകളെ പറ്റിയല്ല ആരോപണം ഉയര്‍ന്നു വന്നത് മറിച്ച് അത് വാങ്ങിയപ്പോള്‍ ലഭിച്ച കമ്മിഷനെ കുറിച്ചാണ്. അന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചെയ്തത് ബോഫോഴ്സിനെ കരിമ്പട്ടികയില്‍ പെടുത്തുക ആയിരുന്നു. ഇതേ നിലപാട് തന്നെയാണ് ആന്റണിയും സ്വീകരിച്ചത്. അഴിമതി തടയാന്‍ കഴിയാത്തത് കൊണ്ട് പുതിയതായി ഒന്നും വാങ്ങേണ്ട എന്ന് തീരുമാനിച്ചു. ആന്റണിയുടെ ഈ  സമീപനം  ഇന്ത്യയുടെ യുദ്ധ സന്നദ്ധതയെ കാര്യമായി തന്നെ ബാധിച്ചു എന്ന് പല തവണ  പ്രതിരോധ വിദഗ്ധന്മാര്‍ ഉള്‍പ്പടെയുള്ളവര്‍  മുന്നറിയിപ്പ് നല്‍കിയിട്ടും ആന്റണി സ്വന്തം അഴിമതി വിരുദ്ധ പ്രതിച്ഛായ Head 1
നിലനിര്‍ത്താന്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല.

ആയുധങ്ങള്‍ വാങ്ങാതെ ഇന്ത്യന്‍ പ്രതിരോധ സേനയെ തളര്‍ത്തി എന്നത് മാത്രമല്ല അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ കെ  ആന്റണിക്കുമേല്‍ ഉള്ള ആരോപണങ്ങള്‍. ഇന്ത്യന്‍ ജാനാധിപത്യത്തിനു മേല്‍ തന്നെ പട്ടാളം ഒരു ഭീഷണിയായി വളര്‍ന്നതും ഈ  കാലഘട്ടത്തില്‍ ആണ്. ചരിത്രത്തിലാദ്യമായി  ഇന്ത്യന്‍ പട്ടാളം സര്‍ക്കാരിന്റെ  അറിവോ സമ്മതമോ ഇല്ലാതെ ഡല്‍ഹിയിലേക്കു മാര്ച് ചെയ്തു. അന്നത്തെ  ആര്‍മി ജനറലും  ഇപ്പോഴത്തെ വിദേശകാര്യ സഹ മന്ത്രിയായ ജനറല്‍ വി കെ സിംഗ് ആര്‍മി  ജനറല്‍ ആയിരുന്ന കാലത്തായിരുന്നു ഈ സംഭവം.

അന്ന് ഈ വാര്‍ത്ത രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും അറിഞ്ഞ  ഇന്ദ്രപ്രസ്ഥം   അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയിരുന്നു. ആദ്യമൊക്കെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന് പല നിഷേധക്കുറുപ്പുകളും ഇറക്കിയിരുന്നു എങ്കിലും  ഒടുവില്‍ അന്ന് ഭരണത്തിന്‍റെ ഭാഗമായിരുന്ന പലര്‍ക്കും അങ്ങനെ ഒരു സംഭവം സ്ഥിതീകരിക്കേണ്ടി വന്നു. ഇന്ത്യന്‍ നേവിയുടെ അന്തര്‍ വാഹിനിയായ സിന്ധുരത്നയില്‍ ഉണ്ടായ അപകടത്തിനു പിന്നാലെ ആന്റണിയുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചു അന്നത്തെ നേവിയുടെ അഡ്മിറല്‍ ജോഷി രാജിവെച്ചത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ആന്റണിയുടെ  ഭരണകാലത്ത്  ഏറ്റവും  അധികം തിരിച്ചടി ഉണ്ടായത്  ഇന്ത്യന്‍  വ്യോമസെനക്കാണ് . 40  സ്വകാഡ്രണ്‍ ഉണ്ടായിരുന്ന  വ്യോമസേന 32 സ്വകാഡ്രണ്‍ ആയി  ചുരുങ്ങിയത്  ഈ  കാലയളവില്‍  ആണ്.

cap 2ഇന്ത്യന്‍  പ്രതിരോധ സേനകളുടെ ആത്മവീര്യം കെടുത്തുന്ന നിരവധി സംഭവങ്ങള്‍  നടന്നതും എ കെ  ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ ആണ്.  ഫീല്‍ഡ്  മാര്‍ഷല്‍  ആയിരുന്ന  മനേക്ഷാ യുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കാന്‍ പോലും കൂട്ടാക്കാതിരുന്ന  ഒരു  പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണി  പക്ഷെ  പത്രപ്രവര്‍ത്തകരോടൊപ്പം  ഏതു സമയവും ഉണ്ടായിരുന്നു.  അന്നത്തെ ജനറല്‍ വി കെ സിംഗ് ന്റെ പ്രായവുമായ് ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങള്‍; പട്ടാളത്തിന്റെ  തലപ്പത് തന്നെ തന്റെ  സഹ പ്രവര്‍ത്തകര്‍ അഴിമതിക്കാര്‍  ആണ് എന്ന് വിളിച്ചു പറഞ്ഞ ജനറലിന്റെ  പ്രസ്താവനകള്‍ തുടങ്ങി ലോകത്തെ തന്നെ മികച്ച രഹസ്യാന്വേഷണ വിഭാഗമായ  മിലിട്ടറി ഇന്റലിജന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ബോംബ്‌  സ്ഫോടനങ്ങള്‍  ആസൂത്രണം  ചെയ്ത  ഹിന്ദു  തീവ്രവാദിയായി  മുദ്രകുത്തി   അറസ്റ്റ്  ചെയ്തതും ഇതേ കാലയളവില്‍ ആണ്.  വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍  ആണ്  അടുത്ത  വിഷയം. പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റോണിയുടെ അടുത്ത് അഞ്ചു  തവണയിലധികം  പരിഗണനക്ക് വന്ന വിഷയം ആയിരുന്നു അത്. പക്ഷെ തികച്ചും സാങ്കേതികമായ  ന്യായങ്ങളില്‍ തൂങ്ങി ഒരിക്കല്‍ പോലും ആ ഫയലും അദ്ദേഹം പരിഗണിക്കാന്‍ തയാറായില്ല. അതിന്‍റെ  ഫലം  അനുഭവിച്ചതാകട്ടെ കോണ്‍ഗ്രസ്സും. 1971 ലെ യുദ്ധത്തോടെ കോണ്‍ഗ്രസിന്‍റെ ശക്തമായ വോട്ട് ബാങ്ക് ആയ വിമുതഭടന്മാര്‍ ആന്റണിയുടെ നിഷേധാക്തമക നിലപാടോടെ ബിജെപി പാളയത്തിലേക്ക് ചേക്കേറി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇത്ര വല്യ ഭൂരിപക്ഷം ലഭിക്കാന്‍ ഇത് ഒരു പ്രധാന കാരണമായിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി ഇന്ത്യന്‍ പ്രതിരോധ സേനക്ക് വരുത്തിവെച്ച നഷ്ട്ടങ്ങള്‍ നികത്താന്‍ കഴിയുന്നതിലും അധികമായിരുന്നു എന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. വിദേശത്ത് നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തിവെച്ച ആന്റണി ആഭ്യന്തരമായി സമാന യുദ്ധോപകരണങ്ങള്‍ വികസിപ്പിക്കുന്നതില്‍ അല്‍പ്പം പോലും ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യ സ്വയം നിര്‍മ്മിച്ച തേജസ് യുദ്ധ വിമാനം ഇന്നും യുദ്ധസജ്ജം ആയിട്ടില്ല. ഡി ആര്‍ ഡി ഓ, എച് എ എല്‍ തുടങ്ങി    ലോകോത്തര സ്ഥാപനങ്ങളെ  കൃത്യമായി ഉപയോഗിക്കാന്‍  അദ്ദേഹം തയ്യാറായില്ല. റഷ്യയില്‍ നിന്നും 2004 ജനുവരി 20 നു വാങ്ങിച്ച വിമാനവാഹിനി കപ്പല്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 2014 ജൂണ്‍ 14 തീയതിയാണ് ഇന്ത്യന്‍ നാവികസേനക്ക് ലഭിക്കുന്നത്. 974  മില്യണ്‍ ഡോളറിനു ആണ്  ആദ്യം  ഈ വിമാനവാഹിനി  ഇന്ത്യ വാങ്ങുന്നത്. പക്ഷെ പല തവണയായി  വീണ്ടും വീണ്ടും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍  2.3 ബില്ല്യന്‍ ഡോളറിനു പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലഭിക്കുന്നത്. ഇത് തന്നെ ആന്റണി എന്ന പ്രതിരോധ മന്ത്രിയുടെ കഴിവ് കേടിനെ ആണ് സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ ഏറ്റവും പാരമ്പര്യം ഉള്ള പാരാമിലിട്ടറി വിഭാഗം ആണ് ആസ്സാം റൈഫിള്‍സ്. പട്ടാളം നേരിട്ടാണ് ആസാം റൈഫിള്‍സ്  ഭരിക്കുന്നത്‌. പല തവണ വിവിധ കമ്മറ്റികള്‍ ആസാം റൈഫിള്‍സിനെ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗം ആക്കണം എന്ന് റിപ്പോര്‍ട്ടുകള്‍ കൊടുത്തു എങ്കിലും ആ റിപ്പോര്‍ട്ടുകള്‍ക്ക് മുകളില്‍ അടയിരിക്കുന്ന സമീപനം ആണ് ആന്റണി ചെയ്തത്. ഇന്നും ആസാം റൈഫിള്‍സ് പാര മിലിട്ടറിയായി തുടരുകയാണ്.

സ്വന്തം പ്രതിച്ഛായ മാത്രം ലക്ഷമിട്ടുള്ള പ്രവര്‍ത്തികളില്‍ മാത്രമായിരുന്നു എന്നും ആന്റണിയുടെ ശ്രദ്ധ. അതിനു  വേണ്ടി  മാത്രം  അദ്ദേഹം  എന്നും  പത്രപ്രവര്‍ത്തകരെ  താലോലിച്ചു  നിര്‍ത്തുമായിരുന്നു. രാജ്യത്തെയോ രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ചു സേവനം ചെയ്യുന്ന സൈനികരെയോ ഒരു ഘട്ടത്തില്‍ പോലും അദ്ദേഹം പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ ഒരു യുദ്ധം പാക്കിസ്ഥാനുമായി ഉണ്ടായാല്‍  ഇന്ത്യ  കല്ലുപെറുക്കി  എറിയേണ്ടിവരും എന്നാണു ആന്റണിയുടെ ഈ പ്രവര്‍ത്തനത്തെ  വിമര്‍ശിച്ചു പ്രതിരോധ  അഭിപ്രായപ്പെട്ടത്. എല്ലാ കാലത്തും പത്ര മാധ്യമങ്ങളുടെ പരിലാളനക്ക് മാത്രം പാത്രീഭവിച്ച ആന്റണിയെ ഒരിക്കല്‍ പോലും പത്ര മാധ്യമങ്ങള്‍ മാധ്യമ വിചാരണ ചെയ്തിട്ടില്ല. അങ്ങനെ ചെയ്തിരുന്നു എങ്കില്‍ ഇന്ത്യന്‍ പ്രതിരോധ സേനകള്‍ പത്തുവര്‍ഷം പുറകിലേക്ക് പോകില്ലായിരുന്നു.

Story by
Read More >>