പശ്ചിമബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് മണ്ഡലങ്ങളിലായി 62 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 418...

പശ്ചിമബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

WEST-BENGAL-POLL

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് മണ്ഡലങ്ങളിലായി 62 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 418 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 34 സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകളാണ്.

1.37 കോടി വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുക. മണ്ഡലങ്ങളിലെ 16,461 പോളിംഗ് സ്‌റ്റേഷനുകളിലായി രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു.

പ്രമുഖ തൃണമൂല്‍ നേതാക്കളായ ശശി പന്‍ജ, സദന്‍ പാണ്ഡേ, ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, കോണ്‍ഗ്രസ് നേതാവ് സൊഹറാബ്, സിപിഐ(എം) നേതാവ് അനിസുര്‍ റഹ്മാന്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ നസ്‌റുല്‍ ഇസ്ലാം എന്നിവരാണ് മണ്ഡലങ്ങളില്‍ വിധി തേടുന്ന പ്രധാന സ്ഥാനാര്‍ത്ഥികള്‍.


വോട്ടെടുപ്പുമായി ബന്ധപ്പെട്ട് 75,000 കേന്ദ്ര സേനയുള്‍പ്പെടെ ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം, മുര്‍ഷിദാബാദിലെ ദംഗലുണ്ടായ ബോംബേറില്‍ സിപിഐ(എം) പോളിംഗ് ഏജന്റ് കൊല്ലപ്പെട്ടു. ഗായേസോര്‍ മണ്ഡലത്തില്‍ സിപിഐ(എം)-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ഏപ്രില്‍ 25, 30, മേയ് അഞ്ച് തീയതികളിലാണ് അടുത്ത മൂന്നു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കുക.