നാരദാ കോഴക്കേസിന് പിറകേ തൃണമൂല്‍ മന്ത്രി ഫിര്‍ഹദ് ഹക്കീമിന് മിനി പാകിസ്താന്‍ കുരുക്ക്

നാരദാ കോഴക്കേസിന് പിറകേ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ ഫിര്‍ഹദ് ഹക്കീമിനെതിരെ മിനി പാകിസ്താന്‍ വിവാദം. 'ഗാര്‍ഡന്‍ റീച്ച്' മിനി...

നാരദാ കോഴക്കേസിന് പിറകേ തൃണമൂല്‍ മന്ത്രി ഫിര്‍ഹദ് ഹക്കീമിന് മിനി പാകിസ്താന്‍ കുരുക്ക്

firhad-hakim1

നാരദാ കോഴക്കേസിന് പിറകേ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ ഫിര്‍ഹദ് ഹക്കീമിനെതിരെ മിനി പാകിസ്താന്‍ വിവാദം. 'ഗാര്‍ഡന്‍ റീച്ച്' മിനി പാകിസ്താനാണെന്ന് പാകിസ്താന്‍ മാധ്യമമായ ഡോണിന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയ ഹക്കീമിെനതിരെ വന്‍ വിമര്‍ശനമാണുയരുന്നത്.

ബംഗാളിലെ ഷിപ്പിംഗ് കമ്പനിയായ 'ഗാര്‍ഡന്‍ റീച്ച്' ഒരു ചെറു പാകിസ്താനാണെന്നും എന്റെ കൂടെവന്ന് പാകിസ്താനികളെ തിരിച്ചു കൊണ്ടുപോകൂ എന്നുമാണ് അദ്ദേഹം ഡോണ്‍ പത്രത്തിന്റെ റിപോര്‍ട്ടറോട് പറഞ്ഞത്. ഡോണിന്റെ വനിത റിപോര്‍ട്ടറായ മലീഹ ഹമീദ് സിദ്ദിക്കിയുടെ ചോദ്യത്തോടാണ് സ്ഥാനാര്‍ഥിയുടെ പ്രതികരണം. പശ്ചിമ ബംഗാളില്‍ സിപിഎം- കോണ്‍ഗ്രസ് സഖ്യവും തൃണമൂലുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടയിലാണ് തൃണമൂലിന് കടുത്ത പ്രതിസന്ധിയുയര്‍ത്തി ഹക്കീമിന്റെ പ്രതികരണം. ഹക്കീം ജനവിധി തേടുന്ന കൊല്‍ക്കത്ത തുറമുഖ മണ്ഡലമടക്കം ഈ പ്രതികരണം വലിയ തിരിച്ചടി തൃണമുലിന് ണ്ടാക്കുമെ്‌നനാണ് നിരീക്ഷകര്‍ കരുതുന്നത്.


നാരദ കോഴ അഴിമതി വിവാദത്തില്‍ ഉള്‍പ്പെട്ട ഹക്കീമിന്റെ നില തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ പരുങ്ങലിലായിരുന്നു. സിഗൂര്‍ ഭൂമി വിവാദവും, നാരദ അഴിമതിയും തൃണമൂലിനെ വന്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. മുസ്ലീം വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള നിരവധി മണ്ഡലങ്ങളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹക്കീമിന്റെ പ്രസ്താവന വോട്ടര്‍മാര്‍രെ സ്വധീനിക്കുമെന്നുതന്നെയാണ് വിലയിരുത്തല്‍.

ഹക്കീമിന്റെ പ്രസ്താവന ഡോണ്‍ ഓണ്‍ലെനില്‍ 'കാന്‍വാസിംഗ് ഇന്‍ മിനി പാകിസാതാന്‍' ഒഫ് കൊല്‍ക്കത്ത എന്ന തലക്കെട്ടില്‍ വാര്‍ത്തയായിക്കഴിഞ്ഞു. വെള്ളിയാഴ്ച്ച ഡോണ്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തക്ക് ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചുകഴിഞ്ഞു. പ്രസ്താവനക്കതിരെ ശക്തമായ പ്രചരണമാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്. ഗാര്‍ഡന്‍ റീച്ച് കമ്പനിയിലെ റാലിക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.