പശ്ചിമബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് തുടരുകയാണ്....

പശ്ചിമബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

west-bengal-poll

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് തുടരുകയാണ്. 12500 പോളിംഗ് സ്‌റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.

49 സീറ്റുകളിലേക്കായി 345 പേരാണ് ജനവിധി തേടുന്നത്.  12,500 പോളിങ് ബൂത്തുകളിലായി 1.08 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. തൃണമൂല്‍ മന്ത്രിമാരായ അമിത് മിശ്ര, പൂര്‍ണേന്തു ബസു, ചന്ദ്രിമ ഭട്ടാചാര്യ, ബ്രത്യ ബസു, ജ്യോതിപ്രിയോ മുല്ലിക്, അരൂപ് റോയ് എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍. 345 സ്ഥാനാര്‍ത്ഥികളില്‍ 40 പേര്‍ സ്ത്രീകളാണ്.

മൂന്നാംഘട്ട വോട്ടെടുപ്പിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോളിംഗ് സ്‌റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നാംഘട്ട വോട്ടെടുപ്പില്‍ സംഘര്‍ഷത്തിനിടയില്‍ ഒരു സിപിഐ(എം) പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്ര സേനയടക്കം 90,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അതീവ ജാഗ്രതയിലുള്ള സാള്‍ട്ട് ലേക്ക് ഏരിയയില്‍ കഴിഞ്ഞദിവസം സൈന്യം റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു.