"എണ്ണയില്ലാതെയും ഞങ്ങൾ ജീവിക്കും": സൗദി അറേബ്യ

2020 ഓടു കൂടി സൗദിക്ക് എണ്ണ വരുമാനമില്ലെങ്കിലും അതിജീവിക്കാനാകുമെന്ന് സൗദി രാജകുമാരൻ മൊഹമ്മദ്‌ ബിൻ സല്മാൻ.സൗദി അറേബ്യയുടെ പുതിയ സാമ്പത്തിക നായ...

"എണ്ണയില്ലാതെയും ഞങ്ങൾ ജീവിക്കും": സൗദി അറേബ്യ

Crude-Oil-Slide-Web(pp_w975_h650)


2020 ഓടു കൂടി സൗദിക്ക് എണ്ണ വരുമാനമില്ലെങ്കിലും അതിജീവിക്കാനാകുമെന്ന് സൗദി രാജകുമാരൻ മൊഹമ്മദ്‌ ബിൻ സല്മാൻ.


സൗദി അറേബ്യയുടെ പുതിയ സാമ്പത്തിക നായ പരിപാടിയായ " സൗദി വിഷൻ 2030 " പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷന് ഉയർന്ന എണ്ണ വില ആവശ്യമില്ലെന്നും,കുറഞ്ഞ വിലക്ക് അനുസരിച്ച് മാറാനാണ് ശ്രമിക്കുന്നതെന്നും, 2014ഓടു  കൂടി 50 ശതമാനം വിലയിടിഞ്ഞ എണ്ണ വിലയെ പരിഗണിക്കതെയാണ് വിഷൻ 2030 തയ്യാറാക്കിയിരിക്കുന്നത് എന്നും സൗദി ഉടമസ്ഥതയിൽ ഉള്ള അൽ അറബിയാ ചാനലിനു നല്കിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.


ഹജ്ജ്,ഉംറ എന്നിവയിൽ നിന്നുള്ള വരുമാനം വർദ്ദിപ്പിക്കൻ സൗദി ആലോചിക്കുന്നുണ്ട്. 2020 ഓടു കൂടി ഹജ്ജിനും ഉംറക്കും സൗദിയിൽ എത്തുന്നവരുടെ എണ്ണം 8 ദശലക്ഷത്തിൽ നിന്ന് 15 ദശലക്ഷം ആക്കി വർദ്ധിപ്പിക്കാനും, 2030 ൽ അത് 30 ദശലക്ഷം ആക്കാനും ഉദ്ദേശിക്കുന്നുണ്ട്.


ഇത് കൂടാതെ പ്രവാസികൾക്ക് ഗ്രീൻ കാർഡ് , എണ്ണ കമ്പനിയായ ആരാംകോ യിലെ 5 ശതമാനം ഓഹരികളുടെ വിൽപ്പന , ആയുധ നിർമ്മാണ കമ്പനി തുടങ്ങിയ എണ്ണ ഇതര വരുമാന മാർഗ്ഗങ്ങളും " സൗദി വിഷൻ 2030 " യുടെ ഭാഗമാണ്.