വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍

വേനല്‍ച്ചൂടിന്റെ കാഠിന്യം അനിയന്ത്രിതമായി കൂടുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. സൂര്യാഘാതവും നിര്ജ്ജലീകരണവും മൂലം ജീവഹാനി വരെ...

വേനല്‍ച്ചൂടില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍

simmer

വേനല്‍ച്ചൂടിന്റെ കാഠിന്യം അനിയന്ത്രിതമായി കൂടുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. സൂര്യാഘാതവും നിര്ജ്ജലീകരണവും മൂലം ജീവഹാനി വരെ സംഭവിക്കുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആരോഗ്യ പരിരക്ഷ കൂടാതെ പരിസര ശുചിത്വത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.

കനത്ത ചൂട് ശരീരത്തിലെ ജലാംശത്തെ കുറക്കുന്നതിനാല്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് ചൂട് നേരിട്ട ഏല്‍ക്കുന്ന സ്ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നത് നിര്‍ത്തുക. 11 മുതല്‍ 3 വരെയുള്ള സമയത്ത് അന്തരീക്ഷ താപം ഉയരുന്നതിനാല്‍ നിര്ജ്ജലീകരണവും സംഭവിക്കാം. അതിനാല്‍ ഈ സമയം ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.


ചൂടില്‍ നിന്ന് ആശ്വാസം കിട്ടാന്‍ വഴിവക്കില്‍ ലഭിക്കുന്ന  ശീതള പാനീയങ്ങളും മറ്റും കുടിക്കുന്നത് ശീലമാക്കിയവരാണ് മലയാളികളില്‍ ഭൂരിപക്ഷവും. എന്നാല്‍ ഇത് ഗുണത്തിന് പകരം ദോഷമാണ് ചെയ്യുക. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. ഇത് ചൂടില്‍ നിന്ന് രക്ഷ മാത്രമല്ല ജലജന്യ രോഗങ്ങളായ ടൈഫോയിഡ്,  കോളറ തുടങ്ങിയവയില്‍ നിന്നും മോചനം നേടാനും സഹായകമാണ്. പച്ചക്കറികളും പഴങ്ങളും ദൈനംദിന ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നതും ചൂടില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്നു.

പൊതുകുളങ്ങളും കിണറുകളും മറ്റും ശുദ്ധമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ അവയിലെ വെള്ളം ഏതാവശ്യത്തിനും ഉപയോഗിക്കാവു. ചൂടിനെ പ്രതിരോധിക്കുന്ന രീതിയിലുള്ള വസ്ത്രധാരണ രീതി സ്വീകരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Read More >>