സര്‍ക്കാര്‍ പദ്ധതി ദുരുപയോഗപ്പെടുത്തി മകന്റെ പേരിലുള്ള വായ്പ കോണ്‍ഗ്രസ് നേതാവ് എഴുതിതള്ളി

സര്‍ക്കാരിന്റെ കടാശ്വാസ പദ്ധതി ദുരുപയോഗപ്പെടുത്തി മകന്റെ വായ്പാ തുക എഴുതിത്തള്ളാന്‍ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതായി ആരോപണം. കെ.പി.സി.സി....

സര്‍ക്കാര്‍ പദ്ധതി ദുരുപയോഗപ്പെടുത്തി മകന്റെ പേരിലുള്ള വായ്പ കോണ്‍ഗ്രസ് നേതാവ് എഴുതിതള്ളി

Vargese

സര്‍ക്കാരിന്റെ കടാശ്വാസ പദ്ധതി ദുരുപയോഗപ്പെടുത്തി മകന്റെ വായ്പാ തുക എഴുതിത്തള്ളാന്‍ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതായി ആരോപണം. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവും മാനന്തവാടി ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റുമായ അഡ്വ. എന്‍.കെ. വര്‍ഗീസിനെതിരെ യൂത്ത്കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം മുന്‍പ്രസിഡന്റ് എ.എം. നിഷാന്താണ് നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകള്‍ സഹിതമാണ് എ.എം. നിഷാന്ത് കോണ്‍ഗ്രസ്സ് നേതാവിനെതിരെ ആരോപണമുന്നയിച്ചത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആറര ഏക്കര്‍ ഭൂമി സ്വന്തമായുള്ളപ്പോഴാണ് ദരിദ്രനായി കാണിച്ച് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയതെന്നും നിഷാന്ത് ആരോപിച്ചു. തന്റെ കൈവശമുള്ള ആറരയേക്കര്‍ സ്ഥലം ഈടായി നല്‍കി വര്‍ഗീസിന്റെ പിതാവ് നാരിയേക്കല്‍ കുര്യാക്കോസ് 2007-08 വര്‍ഷങ്ങളിലാണ് മൂന്നു വായ്പകളിലായി നാലു ലക്ഷം രൂപ വായ്പയെടുത്തത്. ഇതിനിടെ ഇദ്ദേഹം സ്ഥലം വര്‍ഗീസിന്റെ മകന്‍ ഷിജോയുടെ പേരില്‍ ഒസ്യത്തായി നല്‍കിയിരുന്നു.


പലിശയുള്‍പ്പെടെ 2015 ല്‍ 664606 രൂപ ബാങ്കിലടക്കാനുണ്ടായിരുന്നു. ഇതിനിടയില്‍ കുര്യാക്കോസ് മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ 2015 ല്‍ നടന്ന അദാലത്തില്‍ കുര്യാക്കോസിന്റെ അവകാശിയെന്ന നിലയില്‍ ഷിജോ ആശ്വാസ് അദാലത്തില്‍ അപേക്ഷ നല്‍കുകയും വായ്പയുടെ ദൈര്‍ഘ്യം പരിഗണിച്ചും ഷിജോ വരുമാനമില്ലാത്ത വിദ്യാര്‍ത്ഥിയാണെന്ന സാഹചര്യം പരിഗണിച്ചും 237275 രൂപ കിഴിവ് നല്‍കി വായ്പ തീര്‍ക്കാന്‍ അഡ്വ. വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതിയോഗം തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍ ഷിജോയുടെ പേരില്‍ ആനുകൂല്യം അനുവദിക്കാനാവില്ലെന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തര്തില്‍ ബാങ്ക് പ്രസിഡന്റെന്ന നിലയില്‍ തന്റെ മകന്റെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യം തട്ടിയെടുക്കാന്‍ ശ്രമിച്ച യു.ഡി.എഫ്. മണ്ഡലം ചെയര്‍മാന്‍ കൂടിയായ വര്‍ഗീസിനെതിരെ നടപടിയെടുക്കണമെന്നാണ് നിഷാന്തിന്റെ ആവശ്യം. നടപടിയെടുത്തില്ലെങ്കില്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തുമെന്നും നിഷാന്ത് മാധ്യമങ്ങളെ അറിയിച്ചു.

കൈ ചിഹ്നത്തില്‍ മത്സരിച്ച് ആര്‍.എസ്.എസിന് പാദസേവ ചെയ്യുന്ന ജയലക്ഷ്മിക്കെതിരെ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണം നടത്തുമെന്നും പോസ്റ്റര്‍ വിവാദത്തില്‍ തനിക്കെതിരെ നടപടിയെടുത്തതായി പത്രങ്ങളില്‍ കണ്ടതല്ലാതെ അറിയി്െപാന്നും ലഭിച്ചില്ലെന്നും നിഷാന്ത് പറഞ്ഞു.

Read More >>