കൊടും വരള്‍ച്ച നേരിടുന്ന ലത്തൂരില്‍ മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാഴാക്കിയത് 10,000 ലിറ്റര്‍ ജലം

കൊടുംവരള്‍ച്ചയെ നേരിടുന്ന ലാത്തൂരില്‍ മഹാരാഷ്ട്ര കൃഷിമന്ത്രി ഏക്‌നാഥ് ഖഡ്‌സെയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാഴാക്കിയത് 10,000 ലിറ്റര്‍ വെള്ളം....

കൊടും വരള്‍ച്ച നേരിടുന്ന ലത്തൂരില്‍ മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാഴാക്കിയത് 10,000 ലിറ്റര്‍ ജലം

eknath-khadse-l

കൊടുംവരള്‍ച്ചയെ നേരിടുന്ന ലാത്തൂരില്‍ മഹാരാഷ്ട്ര കൃഷിമന്ത്രി ഏക്‌നാഥ് ഖഡ്‌സെയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാഴാക്കിയത് 10,000 ലിറ്റര്‍ വെള്ളം. മന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങാനായി ഹെലിപാഡ് വൃത്തിയാക്കുന്നതിനു വേണ്്ടിയാണ് 10,000 ലിറ്റര്‍ ജലം പാഴാക്കിയത്്.

ലാത്തൂരിലെ ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്കു നല്‍കുന്ന വെള്ളം 10,000 ലിറ്റര്‍ മാത്രമാണെ്‌നനുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കേയാണ് മന്ത്രിയുടെ ഈ ജലദുരുപയോഗം. ലാത്തൂരില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ബേല്‍കുന്ദിലേക്ക് റോഡ് മാര്‍ഗം എത്തുന്നതിനുപകരം മന്ത്രി ഹെലികോപ്റ്ററില്‍ എത്തിയതിനെത്തുടര്‍ന്നാണ് ഹെലിപാഡ് വൃത്തിയാക്കേണ്്ടിവന്നത്. എന്നാല്‍, വെള്ളം പാഴാക്കിയെന്ന ആരോപണം ഖഡ്‌സേ നിഷേധിച്ചു.

ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിലേക്കായി 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് കൃഷ്ണാ നദിയില്‍നിന്നു മൂന്നു തവണയായി ട്രെയിന്‍വഴി ലാത്തൂരില്‍ എത്തിച്ചത്. ഇത് പരിശോധിക്കുന്നതിനായാണ് ഖഡ്‌സേ ഹെലികോപ്റ്ററില്‍ എത്തിയത്.

Read More >>