നസറുദ്ദീന്‍ ഷായുടെ 'വെയിറ്റിംഗ്' ; ട്രെയിലര്‍ പുറത്തിറങ്ങി

മലയാളിയായ അനു മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച ' വെയിറ്റിംഗ്' എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നസറുദ്ദീന്‍ ഷാ, കല്ക്കി കോച്ലീന്‍,...

നസറുദ്ദീന്‍ ഷായുടെ

shaമലയാളിയായ അനു മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച ' വെയിറ്റിംഗ്' എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നസറുദ്ദീന്‍ ഷാ, കല്ക്കി കോച്ലീന്‍, സുഹാസിനി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു പ്രതിസന്ധി ഘട്ടത്തില്‍ കണ്ടുമുട്ടുന്ന രണ്ട് അപരിചിതരുടെ കഥയാണ് പറയുന്നത്.

2൦13-ല്‍ പുറത്തിറങ്ങിയ 'ലണ്ടന്‍ പാരിസ് ന്യൂ യോര്‍ക്ക്' എന്ന ചിത്രത്തിന് ശേഷം അനു മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാകും 'വെയിറ്റിംഗ്'. തെന്നിന്ത്യയുടെ പ്രിയ നടി സുഹാസിനിയുടെ കന്നി ബോളിവുഡ് സിനിമ എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രം മെയ്‌ 27-ന് തീയറ്ററുകളില്‍ എത്തും.