പരവൂര്‍ ദുരന്തം; വിവിഐപി സന്ദര്‍ശനങ്ങളെ വിമര്‍ശിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പരിണിത ഫലമായി 109 പേര്‍ മരിക്കുകയും 350 ഓളംപേര്‍ക്ക്പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ കുറിച്ചുള്ള...

പരവൂര്‍ ദുരന്തം; വിവിഐപി സന്ദര്‍ശനങ്ങളെ വിമര്‍ശിച്ച് ആരോഗ്യവകുപ്പ്modi-in-paravoor

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പരിണിത ഫലമായി 109 പേര്‍ മരിക്കുകയും 350 ഓളംപേര്‍ക്ക്പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സംഭവം നടന്ന ദിവസം ആശുപത്രികളില്‍ നടന്ന വിവിഐപി സന്ദര്‍ശനങ്ങള്‍ രോഗികളുടെ ചികിത്സയെ ദോഷകാരമായി ബാധിച്ചുവെന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിമര്‍ശനമാണ് പുതിയ വിവാദങ്ങക്ക് തിരി കൊളുത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവ്വര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ രോഗികളുടെ ചികിത്സ തടസപ്പെട്ടുവെന്ന്  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആരോപിക്കുന്നു.


നരേന്ദ്രമോഡി, രാഹുല്‍ഗാന്ധിഎന്നിവര്‍ക്ക് ഒപ്പം നൂറോളം പേര് ഐസിയു അടക്കമുള്ള വാര്‍ഡുകളിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നും ഇവരുടെ സുരക്ഷ ഉദ്യോസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരെ പുറത്ത് നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ രമേശ്‌ പറയുന്നു.

90% വരെ പൊള്ളല്‍ ഏറ്റവരെ ചികിത്സിക്കുന്ന വാര്‍ഡുകളിലേക്ക് വിവിഐപികളും സുരക്ഷ സേനയും തള്ളികയറിയത് ഒരു തരത്തിലും ന്യായികരിക്കാന്‍ സാധിക്കുകയില്ലയെന്നു പറഞ്ഞ ഡോ. രമേശ്‌ ഇവരുടെ സന്ദര്‍ശനം കാരണം 30മിനിട്ടോളം ചികിത്സ തടസപ്പെട്ടുവെന്നും ആരോപിച്ചു.

എന്നാല്‍ ഈ ഒരു വിവാദം തികച്ചും അനാവശ്യമാണെന്നും വി.വി.ഐ.പികളുടെ സന്ദര്‍ശനത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞിട്ടില്ലെന്നും വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഡിജിപി സെന്‍കുമാറും ഇതേ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തേക്കുറിച്ച് താനുമായി ആശയവിനിമയം നടത്തിയിരുന്നു. ആ സമയത്താണ് രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി സംഭവ സ്ഥലത്ത് എത്തുന്നത് എതിര്‍ത്തതെന്ന് ഡി.ജി.പി പറഞ്ഞു.

പ്രധാനമന്ത്രി അടുത്ത ദിവസം സന്ദര്‍ശിച്ചാല്‍ മതിയെന്നായിരുന്നു താന്‍ നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശനകാര്യം തീരുമാനിച്ചുറപ്പിച്ചതോടെ താന്‍ അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷ ഒരുക്കേണ്ടി വന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Read More >>