നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ടു വി.എസ് എഴുതിയ കത്ത് പുറത്ത്

റിപ്പോർട്ടർ ടി.വി വൈസ് ചെയർമാൻ ലാലി ജോസഫിനെ വ്യാജരേഖകൾ ചമച്ച് ഒന്നരക്കോടി രൂപയുടെ ഓഹരികൾ കൈവശപ്പെടുത്തി വഞ്ചിച്ചു എന്ന പരാതിയിൽ എം.വി നികേഷ്...

നികേഷ് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ടു വി.എസ് എഴുതിയ കത്ത് പുറത്ത്

vs-nikesh.jpg.image.784.410

റിപ്പോർട്ടർ ടി.വി വൈസ് ചെയർമാൻ ലാലി ജോസഫിനെ വ്യാജരേഖകൾ ചമച്ച് ഒന്നരക്കോടി രൂപയുടെ ഓഹരികൾ കൈവശപ്പെടുത്തി വഞ്ചിച്ചു എന്ന പരാതിയിൽ എം.വി നികേഷ് കുമാറിനെതിരെ അന്വേഷണവും, നടപടിയും ആവശ്യപ്പെട്ടു വി.എസ്.അച്ചുതാനന്ദന്റെ കത്ത് പുറത്തുവന്നു. ഡി.ജി.പി ടി.പി.സെൻകുമാറിനാണ് വി.എസ് കത്തെഴുതിയിട്ടുള്ളത്.

അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ നിന്നു ഇടതു പക്ഷ മുന്നണിക്ക്‌ വേണ്ടി ജനവിധി തേടുന്ന മാധ്യമ പ്രവർത്തകൻ കൂടിയാണ് എം.വി.നികേഷ് കുമാർ.


മാർച്ച് എട്ടിനാണ് വി.എസിന്റെ കത്തെഴുതിയിട്ടുള്ളത്. അഴീക്കോട് സ്ഥാനാർത്ഥിയായി നികേഷ് കുമാറിനെ എൽ.ഡി.എഫ് പരിഗണിക്കുവാൻ തുടങ്ങിയതിന് ശേഷമാണ് കത്തെഴുതിയതെന്നുള്ളത് കാര്യങ്ങളുടെ ഗൗരവത്തെ വർദ്ധിപ്പിക്കുന്നു.

വി.എസ് എഴുതിയ കത്തിvs-letter-27-4.jpg.image.784.1000ല്‍ നികേഷ് കുമാർ തന്റെ സ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് മനസിലാക്കിയതായി വി എസ് വ്യക്തമായി സൂചിപ്പിക്കുന്നു. കന്റോൺമെന്റ് ഹൗസിൽ എത്തി വി.എസ് ന്റെ സഹായം പരാതിക്കാരിയായ ലാലി ജോസഫ് തേടിയിരുന്നു.

കണ്ണൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ വി.എസ് പക്ഷെ നികേഷ് കുമാറിന് വേണ്ടി പ്രചരണത്തിനെത്തിയില്ല. ഇതോടെ നികേഷ് കുമാറിന് വി.എസ് അച്ചുതാനന്ദന്റെ പിന്തുണയില്ലെന്ന പ്രചരണം ശക്തമായി.

റിപ്പോർട്ടർ ചാനലിന്റെ മാതൃ സ്ഥാപനമായ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ തുടങ്ങുമെന്നു പറഞ്ഞു ലാലി ജോസഫിൽ നിന്നു ഒന്നരക്കോടി രൂപ നികേഷ് കുമാറും ഭാര്യ റിപ്പോർട്ടർ ചാനൽ അവതാരികയുമായ റാണി നികേഷ് കുമാറും കൈപറ്റി, വഞ്ചിച്ചു എന്നാണ് കേസ്.പണം തൊടുപുഴയിലെ ഒരു സ്വകാര്യ ബാങ്ക് വഴിയാണ് കൈമാറിയിട്ടുള്ളത്.

ലാലി എസ്.പിയ്ക്ക് നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചു. ഇങ്ങനെ വന്നാൽ തന്നെയും ഭാര്യയെയും അറസ്റ്റ് ചെയ്യുവാനുള്ള സാധ്യതയുള്ള പോലീസ് നീക്കത്തെ മുൻകൂട്ടിയറിഞ്ഞു നികേഷ് ഹൈക്കോടതിയെ സമീപിക്കുകയും, ഈ മാസം 28 വരെ കേസിൻമേൽ അന്വേഷണത്തിന് സ്റ്റേ വാങ്ങുകയും ചെയ്തു.

ഈ വഞ്ചനാ കേസിൻമേലുള്ള സ്റ്റേ നീക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നികേഷിനെതിരെ പ്രാഥമിക അന്വേഷണത്തിൽ തെളിവുണ്ടെന്നും, രാഷ്ട്രീയ സ്വാധീനമുള്ള പ്രതി തെളിവുകൾ നശിപ്പിക്കുവാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് സർക്കാർ വഞ്ചനാ കേസിൽ നിലവിലുള്ള സ്റ്റേ നീക്കുവാൻ അപേക്ഷ നൽകിയത്.

നികേഷ് കുമാറിനെതിരെ വി.എസ് അച്ചുതാനന്ദൻ എഴുതിയ കത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിക്കുമെന്ന് തീർച്ച.