പിണറായിക്കു വേണ്ടി വോട്ട് ചോദിച്ച് വി.എസ് ധര്‍മ്മടത്ത് എത്തി

പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായി പിണറായി വിജയന് വോട്ട് ചോദിച്ച് അദ്ദേഹം മത്സരിക്കുന്ന ധര്‍മ്മടത്ത് വി.എസ്...

പിണറായിക്കു വേണ്ടി വോട്ട് ചോദിച്ച് വി.എസ് ധര്‍മ്മടത്ത് എത്തി

20-pinarayi-vs

പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായി പിണറായി വിജയന് വോട്ട് ചോദിച്ച് അദ്ദേഹം മത്സരിക്കുന്ന ധര്‍മ്മടത്ത് വി.എസ് അച്യുതാനന്ദന്‍ എത്തി. ചക്കരക്കല്ലില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തിലാണ് അദ്ദേഹം സംസാരിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം തനിക്കെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശമൊന്നും വി.എസ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചില്ല. യുഡിഎഫ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് വി.എസ് പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞദിവസം യുഡിഎഫ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്കെതിരേയും വി.എസ് യോഗത്തില്‍ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് പ്രകടനപത്രിക വായിച്ച് തനിക്ക് ചിരി നിര്‍ത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാവിലെ പത്തരയോടെ പൊതുയോഗ സ്ഥലത്ത് എത്തിയ വിഎസിന് ആവേശകരമായ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്. പതിവ് ശൈലിയില്‍ നീട്ടിപ്പറഞ്ഞാണ് വിഎസ് പ്രസംഗം ആരംഭിച്ചത്. ആദ്യ വാചകം തന്നെ പിണറായിക്ക് വോട്ട് തേടിയ ശേഷം യുഡിഎഫ് പ്രകടനപത്രികയ്ക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനത്തിലേക്ക് വി.എസ് കടക്കുകയായിരുന്നു.

Read More >>