ഇടവേള കഴിഞ്ഞു; സി.പി.എമ്മിലെ വിഭാഗീയത വീണ്ടും പുറത്തേക്ക്

ഏതാനും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സി.പി.ഐ-എമ്മില്‍ വീണ്ടും വി.എസ്- പിണറായി വിഭാഗീയത മറനീക്കുന്നു. വി.എസിനെതിരായ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രമേയം...

ഇടവേള കഴിഞ്ഞു; സി.പി.എമ്മിലെ വിഭാഗീയത വീണ്ടും പുറത്തേക്ക്

pinarai

ഏതാനും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സി.പി.ഐ-എമ്മില്‍ വീണ്ടും വി.എസ്- പിണറായി വിഭാഗീയത മറനീക്കുന്നു. വി.എസിനെതിരായ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നതാണെന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്താവനയോടെയാണ് ഒരിടവേളയ്ക്കു ശേഷം വിഭാഗീയത വീണ്ടും പരസ്യമായത്. എന്നാല്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പാര്‍ട്ടിയിലെ ഇരു ശക്തന്മാര്‍ തമ്മിലുള്ള പോര് എല്‍.ഡി.എഫിന്റെ സാധ്യതകള്‍ക്കുപോലും തിരിച്ചടിയാകുമെന്നു വന്നതോടെ മാധ്യമങ്ങള്‍ക്കു മേല്‍ പഴിചാരി പിണറായി വീണ്ടും രംഗത്തെത്തുകയും ചെയ്തു.


വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോയെന്നായിരുന്നു പിണറായിയോടുള്ള മാധ്യമങ്ങളുടെ ചോദ്യം. പ്രമേയം നിലനില്‍ക്കുന്നുണ്ട്. അതില്‍ മാറ്റം വരുത്തിയിട്ടുങ്കെില്‍ അക്കാര്യം നിങ്ങളെ നേരത്തെ അറിയിക്കുമായിരുന്നു. പാര്‍ട്ടി കാര്യങ്ങളും സ്ഥാനാര്‍ഥിത്വവും വ്യത്യസ്ത കാര്യങ്ങളാണ്. വി.എസിനെ സ്ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിയാണ്. അദ്ദേഹം സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയായതല്ല- പിണറായി വ്യക്തമാക്കി. പിണറായി മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ നാളെ വി.എസ് സംസാരിക്കാനിരിക്കെയാണ് പിണറായിയുടെ വിവാദ പ്രസ്താവനയുണ്ടായത്. ഇതിനെതിരെ പി.ബി അംഗം എം.എ ബേബി കൂടി രംഗത്തെത്തിയതോടെ വിഷയം മാധ്യമങ്ങളും ഏറ്റുപിടിച്ചു. ഇപ്പോള്‍ ഈ വിഷയം ചര്‍ച്ചയാക്കുന്നത് പാര്‍ട്ടി വിരുദ്ധരെയാണ് സഹായിക്കുകയെന്ന് ബേബി പ്രതികരിച്ചു.

ഇതിനു ശേഷമാണ് മാധ്യമങ്ങളെ കുറ്റപ്പെടുത്തി പിണറായി രംഗത്തെത്തിയത്. പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ തന്റെ വായില്‍ തിരുകുകയാണ്. നേരത്തെ ആസൂത്രണം ചെയ്ത് പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ക്ക് പ്രത്യേക അജയുണ്ട്. സി.പി.ഐ-എമ്മിനേയും എല്‍.ഡി.എഫിനേയും ഇതുകൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയില്ല. താനും വി.എസും തമ്മില്‍ യോജിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ടതില്ലെന്നും പിണറായി വ്യക്തമാക്കി.

Story by
Read More >>